വാട്ട്സ്ആപ്പ് ഉപയോഗിക്കാറുണ്ടോ ഈ അബദ്ധം കാണിക്കരുത് RBI യുടെ മുന്നറിയിപ്പ് ;ഡിജിറ്റൽ തട്ടിപ് തടയാൻ

രാജ്യത്ത് സൈബര്‍തട്ടിപ്പുകള്‍ പെരുകുകയാണ്. ദിനം പ്രതി നിരവധി ആളുകളാണ് അതിന് ഇരകളാകുന്നത്. ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള വമ്ബന്‍ സാമ്ബത്തിക തട്ടിപ്പുകള്‍ വാട്സാപ്പിലൂടെയാണ് പലപ്പോഴും ഇരകള്‍ക്ക് വലയിടുന്നത്.ഈ സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും റിസര്‍വ് ബാങ്ക് ഒരു മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കുള്ളതാണ് ഈ മുന്നറിയിപ്പ്.കേന്ദ്ര സര്‍ക്കാരിനൊപ്പം, എല്ലാ സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകളും സൈബര്‍ തട്ടിപ്പ് കേസുകള്‍ തടയാന്‍ ് എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. എന്നിരുന്നാലും രാജ്യത്ത് സൈബര്‍ തട്ടിപ്പ് കേസുകള്‍ അതിവേഗം വര്‍ദ്ധിച്ചുവരികയാണ് . എന്നാല്‍, നമ്മള് സ്വയം ജാഗ്രത പാലിക്കുന്നതുവരെ ഇത്തരം സൈബര്‍ തട്ടിപ്പ് കേസുകള്‍ കുറയില്ല.
സൈബര്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന കുറ്റവാളികള്‍ നിരന്തരം പുതിയ രീതികളില്‍ ആളുകളെ വഞ്ചിക്കുന്നു. ഇതിൽ ഡിജിറ്റല്‍ അറസ്റ്റുകലാണ് മെയിൻ. ഡിജിറ്റല്‍ അറസ്റ്റിനെക്കുറിച്ച് ജാഗ്രത പാലിക്കണം’നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റ് ഭീഷണിപ്പെടുത്തുന്നുണ്ടോ? എന്നാൽ ഇന്ത്യണ് നിയമത്തില്‍ ഡിജിറ്റല്‍ അറസ്റ്റ് പോലെയൊന്നില്ല. ഇങ്ങനെ വിളിക്കുന്നവരോട് വ്യക്തിപരമോ സാമ്ബത്തികമോ ആയ വിവരങ്ങള്‍ പങ്കിടരുത് അല്ലെങ്കില്‍ പണമടയ്ക്കല്‍ നടത്തരുത്.
ഡിജിറ്റല്‍ അറസ്റ്റ് പോലുള്ള കുറ്റകൃത്യങ്ങള്‍ കാരണം ആളുകള്‍ക്ക് കോടിക്കണക്കിന് രൂപ നഷ്ടപ്പെട്ടു എന്ന് മാത്രമല്ല, പരിഭ്രാന്തി മൂലം ചിലര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ആരെങ്കിലും വാട്ട്സ്ആപ്പിലോ മറ്റേതെങ്കിലും വീഡിയോ കോള്‍ ആപ്ലിക്കേഷനിലോ വിളിച്ച് നിങ്ങളെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാല്‍, ആദ്യം അയാളുടെ ഫോണ്‍ വിച്ഛേദിച്ച് സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്ര ഹെല്പ്പ്ലൈന് നമ്ബറായ 1930-ല്‍ വിളിച്ച് അതിനെക്കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ നല്‍കുക.
അതേസമയം, കേരളം സൈബര്‍ തട്ടിപ്പുകള്‍ക്ക് വളക്കൂറുള്ള മണ്ണെന്ന് പഠനറിപ്പോര്‍ട്ട്. ഒരു ദിവസം നഷ്ടപ്പെടുന്നത് ഒരു കോടിയോളം രൂപയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളിലൂടെ 1000 കോടിയിലധികം രൂപ കൊയ്തുവെന്നാണ് വ്യക്തമാകുന്നത്. 2022നും 2024നും ഇടയില്‍ സംസ്ഥാനത്ത് നിന്ന് സൈബര്‍ തട്ടിപ്പുകാര്‍ 1021 കോടി രൂപയാണ് തട്ടിയെടുത്തതെന്ന് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം സംസ്ഥാനത്ത് നിന്ന് 763 കോടിരൂപയാണ് തട്ടിപ്പുകാര്‍ കൈക്കലാക്കിയത്. 2022ല്‍ സൈബര്‍ തട്ടിപ്പുകളിലൂടെ മലയാളികള്‍ക്ക് 48 കോടിരൂപയാണ് നഷ്ടപ്പെട്ടത്. 2023ല്‍ അത് 210 കോടിയായി ഉയര്‍ന്നു. ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ആണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സൈബര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് 2024ല്‍ സംസ്ഥാനത്ത് 41,426 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതിലും കൂടുതല്‍ പേര്‍ക്ക് വിവിധ ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.സഹായത്തിനായി 1930 എന്ന നമ്ബറില്‍ വിളിക്കുക.’