ഫ്രാൻസിസ് മാർപാപ്പയ്ക്ക് ചികിത്സയ്ക്കിടെ ശ്വാസം കിട്ടാതെ വരുന്നത് പതിവായിരുന്ന, ഡോക്ടരുടെ അനുഭവം

ന്യുമോണിയ ബാധിതനായ ഫ്രാൻസിസ് മാർപാപ്പയെ ചികിൽസിച്ചു ഡോക്ടർ അക്കാലയളവിലെ തന്റെ അനുഭവങ്ങൾ പങ്കു വെയ്ക്കുകയുണ്ടായി.
ഫ്രാൻസിസ് മാർപാപ്പ ന്യുമോണിയ ബാധിതനായതിനെ തുടർന്ന് ആശുപത്രിയില്‍ കഴിയവേ, മരണത്തിന്റെ വക്കിലെത്തിയിരുന്നെന്ന് ചികിത്സിച്ച ഡോക്ടറുടെ വെളിപ്പെടുത്തല്‍. 38 ദിവസം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായിലായിരുന്നു അദ്ദേഹം.
ചികിത്സ നിർത്തി അദ്ദേഹത്തെ സമാധാനത്തോടെ മരിക്കാൻ വിടുന്ന കാര്യം ഡോക്ടർമാർ ആലോചിച്ചിരുന്നെന്ന് ഡോ. സെർജിയോ ആല്‍ഫിയേരി ആണ് ഒരു പത്രമാദ്ധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. മാർപാപ്പെ ചികിത്സിച്ച സംഘത്തിന്റെ തലവനായിരുന്നു ഡോ. സെർജിയോ ആല്‍ഫിയേരി.
‘ചികിത്സയ്ക്കിടെ ശ്വാസം കിട്ടാതെ വരുന്നത് പതിവായിരുന്നു. ഇതോടെ അദ്ദേഹം അതിജീവിക്കില്ലെന്ന് കരുതി . എന്നാല്‍ വർഷങ്ങളായി പാപ്പയ്ക്കൊപ്പമുള്ള നഴ്സ് മാസി മിലിയാനോ സ്ട്രാപ്പെറ്റ് എല്ലാ വഴിക്കും ശ്രമിക്കൂ, കൈവിടരുത് എന്ന സന്ദേശം അയച്ചതോടെ സാദ്ധ്യമായ എല്ലാ ചികിത്സയും മരുന്നുകളും പരീക്ഷിച്ചു. വൃക്കയും മജ്ജയും തകരാറിലാകാൻയിടയുള്ള അത്രയും തീവ്രവായ മരുന്നുകളാണ് അദ്ദേഹത്തിന് നല്‍കിയത്. വൈകാതെ ആദ്ദേഹത്തിന്റെ ശരീരം മരുന്നുകളോട് പ്രതികരിച്ചു’- ആല്‍ഫിയേരി പറഞ്ഞു.
മാർപാപ്പയുടെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും രണ്ട് മാസം അദ്ദേഹത്തിന് വിശ്രമം വേണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹം വത്തിക്കാനിലെ മാർപാപ്പയുടെ വസതിയായ സാന്ത മാർത്തയിലേക്ക് പോയെങ്കിലും പൂർണ്ണ വിശ്രമതിലാണുള്ളത്.
ആശുപത്രി വാസത്തിനുശേഷം വിശ്വാസികളെ നേരിട്ട് അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു. ആശുപത്രിയിലെ അഞ്ചാം നിലയിലെ ബാല്‍ക്കണിയില്‍ വച്ചാണ് അദ്ദേഹം വിശ്വാസികളെ കണ്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ആദ്യമായാണ് അദ്ദേഹം ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.
വിശ്വാസികള്‍ക്ക് നേരെ കൈവീശി പുഞ്ചിരിച്ചുകൊണ്ടാണ് അദ്ദേഹം അനുഗ്രഹിച്ചത്. അടുത്തിടെ ആശുപത്രിയിലെ പ്രാർത്ഥനാ മുറിയില്‍ വീല്‍ചെയറിലിരുന്ന് പ്രാർത്ഥിക്കുന്ന മാർപാപ്പയുടെ ചിത്രം പുറത്തുവന്നിരുന്നു.
സുഖം പ്രാപിക്കാനായുള്ള നീണ്ട കാലഘട്ടത്തില്‍ ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും നിരന്തരമായ പരിചരണത്തിലും രോഗികളുടെ കുടുംബങ്ങളുടെ പരിചരണത്തിലും പ്രതിഫലിക്കുന്ന കർത്താവിന്റെ ക്ഷമ ഞാൻ അനുഭവിച്ചറിഞ്ഞു എന്നാണ് അന്ന് തന്നെ കാണാൻ തടിച്ചു കൂടിയവരോട് പറഞ്ഞത് മാർപാപ്പ വ്യക്തമാക്കി.
ഇസ്രായേല്‍ ബോംബാക്രമണം പുനരാരംഭിച്ചതിലുള്ള ദുഃഖവും മാർപാപ്പ തന്റെ സന്ദേശത്തില്‍ രേഖപ്പെടുത്തി. പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം പ്രാർഥിച്ചുകൊണ്ടാണ് അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചത്.