സുരക്ഷിതമായ ബിസിനസായി മാറുന്ന ഇലട്രോണിക് ചാർജിംഗ് സ്റ്റേഷനുകള്‍

ഇന്ത്യയില്‍ ഇലക്ട്രിക് വാഹനവിപണി അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. കാറുകള്‍, സ്കൂട്ടറുകള്, ബൈക്കുകള്‍ എന്നിവയുള്‍പ്പെടെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ജനങ്ങള്‍ കൂടുതലായി തിരിയുന്നു. ഇവി വാഹനങ്ങൾ പെരുകിയതോടെ ചാർജിംഗ് സ്റ്റേഷനുകൽ അവശ്യഘടകമായി മാറിയിരിക്കുകയാണ് .
ഒരുവിധം പ്രമുഖ വാഹന ബ്രാന്റുകളെല്ലാം ഇലക്ട്രിക് മോഡലുകള്‍ പുറത്തിറക്കി കഴിഞ്ഞു. ഇവി മോഡലുകളോട് ഉപഭോക്താക്കളുടെ താല്പര്യം വർദ്ധിച്ചതോടെ രാജ്യത്തുടനീളം ചാർജിംഗ് സ്റ്റേഷനുകളുടെ ആവശ്യകത ക്രമാതീതമായി വർധിക്കുകയാണ്. ഈ പശ്ചാത്തലത്തില്‍, ഇവി ചാർജിംഗ് സ്റ്റേഷനുകള്‍ ആരംഭിക്കുക എന്നത് ഈ പതിറ്റാണ്ടിന്റെ ഏറ്റവും ലാഭകരമായ ബിസിനസ് ആശയങ്ങളിലൊന്നായി മാറുകയാണ് . ചാർജിംഗ് സ്റ്റേഷൻ സ്ഥാപിക്കാനുള്ള ചെലവ് ഉപയോഗിക്കുന്ന ചാർജറിന്റെ തരത്തെ ആശ്രയിച്ചിരിക്കും.
വൈദ്യുതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങള്‍ പ്രകാരം, ഇന്ത്യയില്‍ ഇവി ചാർജിംഗ് സ്റ്റേഷൻ ആരംഭിക്കാൻ പ്രത്യേക ലൈസൻസ് ആവശ്യമില്ല. ഇത് പുതിയ ബിസിനസ് സംരംഭകർക്ക് വലിയ അനുഗ്രഹമാണ്. എന്നാല്‍, വനം വകുപ്പിന്റെയും മുനിസിപ്പല്‍ കോർപ്പറേഷന്റെയും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നേടേണ്ടതുണ്ട്. ഭൂമി, വൈദ്യുതി വിതരണം, സ്ഥലം എന്നിവ ഔദ്യോഗിക അനുമതിക്ക് അനിവാര്യമാണ്.
പ്രധാനമായും രണ്ട് തരം ചാർജറുകള്‍ ഉണ്ട്:
എസി ചാർജറുകള്‍ (സ്ലോ ചാർജറുകള്‍) ഒന്നാമത്തേത് . വില കുറഞ്ഞവയാണ് ഇവ . വീടുകള്‍, ഓഫീസുകള്‍, ചെറിയ പൊതു സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഉപയോഗിക്കാൻ അനുയോജ്യം. എന്നാല്‍, പൂർണ ചാർജിന് മണിക്കൂറുകള്‍ എടുക്കും.
രണ്ടാമത്തേത് ഡിസി ചാർജറുകള്‍ അഥവാ ഫാസ്റ്റ് ചാർജറുകള്ആനു … അല്‍പ്പം ചെലവേറിയതാണെങ്കിലും, ഒരു മണിക്കൂറിനുള്ളില്‍ 80% വരെ ചാർജ് ചെയ്യാൻ കഴിയും. വാണിജ്യ ആവശ്യങ്ങള്‍ക്ക് ഇവ കൂടുതല്‍ അനുയോജ്യമാണ്.
ഒരു ചെറിയ ചാർജിംഗ് സ്റ്റേഷന് ഏകദേശം ഒരു ലക്ഷം രൂപ മുതല്‍ മുടക്കേണ്ടി വരും. ഒന്നിലധികം ഫാസ്റ്റ് ചാർജറുകളുള്ള വലിയ സ്റ്റേഷനുകള്‍ക്ക് 50 ലക്ഷം രൂപ വരെ നിക്ഷേപം ആവശ്യമാണ്. വൈദ്യുതി കണക്ഷൻ, സിവില്‍ വർക്ക്, ചാർജർ ഇൻസ്റ്റാളേഷൻ, പേയ്മെന്റ്-മോണിറ്ററിംഗ് സോഫ്റ്റ്വെയർ, ജീവനക്കാരുടെ ശമ്ബളം, സൈറ്റ് വാടക, മാർക്കറ്റിംഗ് എന്നിവ ഇതില്‍ ഉള്‍പ്പെടും.
ഒരു ചാർജിംഗ് യൂണിറ്റിന് 10 ചതുരശ്ര അടി സ്ഥലം മതിയെങ്കിലും, വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ തിരിയാനും പാർക്ക് ചെയ്യാനും 100 ചതുരശ്ര അടി സ്ഥലം ആവശ്യമാണ്. വലിയ സ്റ്റേഷനുകള്‍ക്ക് കൂടുതല്‍ സ്ഥലം വേണ്ടിവരും. ഷോപ്പിംഗ് മാളുകള്‍, പെട്രോള്‍ പമ്ബുകള്‍, പൊതു പാർക്കിംഗ് ഏരിയകള്‍ എന്നിവിടങ്ങളാണ് ചാർജിംഗ് സ്റ്റേഷനുകള്‍ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍.
ചാർജിംഗ് സ്റ്റേഷനുകള്‍ പ്രവർത്തിപ്പിക്കാൻ ധാരാളം ജീവനക്കാർ ആവശ്യമില്ല. മിക്ക കമ്ബനികളും ചാർജർ, പേയ്മെന്റ് സിസ്റ്റം, മൊബൈല്‍ ആപ്പ് എന്നിവ ഉള്‍പ്പെടുന്ന സമഗ്ര പാക്കേജുകള്‍ വാഗ്ദാനം ചെയ്യുന്നു. പേയ്മെന്റും ബില്ലിംഗും ഓണ്‍ലൈനിലൂടെയാണ്. സോഫ്റ്റ്വെയർ തത്സമയം നിരീക്ഷണം നടത്തുന്നതിനാല്‍, മെയിന്റനൻസിനും ചെറിയ സഹായങ്ങള്‍ക്കുമായി ഒന്നോ രണ്ടോ ജീവനക്കാർ മാത്രം മതി.
അതേസമയം ചാർജിംഗ് സ്റ്റേഷനുകള്‍ മികച്ച വരുമാനം വാഗ്ദാനം ചെയ്യുന്നു. ഉദാഹരണത്തിന്, 3000 കിലോവാട്ട് ശേഷിയുള്ള ഒരു സ്റ്റേഷനില്‍ കിലോവാട്ടിന് 2 രൂപ ഈടാക്കിയാല്‍ മാസം 2.25 ലക്ഷം രൂപ വരെ ലഭിക്കാം. ഉപഭോക്താക്കളുടെ എണ്ണം അനുസരിച്ച്, ഒരു വർഷം കൊണ്ട് 25 ലക്ഷം രൂപയോ അതില്‍ കൂടുതലോ സമ്ബാദിക്കാനാകും. തിരക്കേറിയ നഗരങ്ങളിലോ ഹൈവേകളിലോ സ്റ്റേഷൻ ആണെങ്കില്‍ വരുമാനം ഇനിയും ഉയരും…
എണ്ണയൊഴുക് ഓടുന്ന കാറുകൾക്ക് ഇനി ആയുസു കുറയുകായും ഇവി വാഹനങ്ങൾ വിപണിയിൽ മേൽക്കോയ്മ സൃഷ്ടിക്കുകയും ചെയ്യുമെന്നിരിക്കെ ഇലട്രോണിൿ ചാർജിംഗ് സ്റ്റേഷനുകള്‍ ഭാവിയിൽ കുറെ കാലത്തേക്ക് സുരക്ഷിതമായ ബിസിനസ് ആവും എന്ന ഉറപ്പാണ്