ഹമാസ് എന്ന ചെറുസംഘം ഇത്രമേല്‍ ശക്തരാണെന്ന് ലോകശക്തകള് പോലും തിരിച്ചറിയുന്നു

2023 ഒക്ടോബർ ഏഴ്. ലോകം നോക്കി നില്‍ക്കേ ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയും ഇന്റലിജന്‍സ് സംവിധാനവുമുള്ള രാജ്യത്തിന് ലോകശക്തകള്‍ക്ക് മേല്‍ അവരുടെ അഹങ്കാരത്തിന് മേല്‍ പ്രഹരം ഏല്പിച്ചു സ്വന്തം സത്വത്തെ കാത്തൊരു വിഭാഗം . പതിറ്റാണ്ടുകള്‍ നീണ്ട ഉപരോധങ്ങള്‍ക്കിടയില്‍ നിന്ന് എങ്ങനെ ഈ ചെറുസംഘം ഇത്രമേല്‍ ശക്തരായെന്ന് ലോകത്തെ മുഴുവൻ അമ്ബരപ്പിച്ചു കളഞ്ഞു അവർ .
ഇന്നും ഒന്നരവർഷത്തോളം ഇസ്രായേൽ എന്ന അതിശക്ത രാജ്യവും അവരുടെ സൈന്യവും കിണഞ്ഞ് ശ്രമിച്ചിട്ടും സാധാരണക്കാരായ അരലക്ഷത്തിലേറെ മനുഷ്യരെ കൊന്നൊടുക്കിയിട്ടും പിന്തിരിഞ്ഞൊരു നടത്തം സ്വപത്തിൽ പോലും ഇസ്രായേലിനു കാണാൻ കഴിയാതെ അവരങ്ങനെ കാവലാൾ ആവുകയാണ് .
ഇപ്പോഴിതാ സൈന്യത്തിന്റെയും ഇന്റലിജൻസ് വിഭാഗത്തിന്റേയും പൂർണ പരാജയമായിരുന്നു ഒക്ടോബർ ഏഴിലെ ഹമാസിന്റെ മിന്നലാക്രമണമെന്ന് തുറന്നടിക്കുന്ന ഇസ്രായേൽ റിപ്പോർട്ട് തന്നെ പുറത്ത് വന്നിരിക്കുകയാണ്. സൈന്യം നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ രേഖകളാണ് ചോർന്നിരിക്കുന്നത്.
ഹമാസിന്റെ മിന്നലാക്രമണത്തില്‍ ഇസ്രായേൽ സൈനിക താവളം പൂർണമായി തകർന്നെന്ന് അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. ഇസ്രായേൽ സൈന്യത്തിന്റെ ശേഷി ചോദ്യം ചെയ്യുന്നതാണ് റിപ്പോർട്ടില്‍ പുറത്തുവന്ന വിവരങ്ങള്‍. സൈനിക കേന്ദ്രത്തിനുള്ളിലെ ഓരോ സംവിധാനങ്ങളും ആക്രമണം നടത്തിയ ഹമാസ് സംഘങ്ങള്‍ നേരത്തെ കൃത്യമായി മനസിലാക്കിയിരുന്നു. ഹമാസിന്റെ ഇന്റലിജൻസ് സംവിധാനത്തിന്റെ ശേഷി അക്കമിട്ട് പറയുന്ന റിപ്പോർട്ട് ജറൂസലേം പോസ്റ്റാണ് പുറത്തുവിട്ടത്.
നഹാല്‍ ഒസ് സൈനിക ക്യാംപിലെ മിക്ക യൂനിറ്റുകളും സബ് യൂനിറ്റുകളും ഹമാസ് തകർത്തുവെന്നും 53 സൈനികരെ കൊലപ്പെടുത്തിയെന്നും അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. താവളത്തിലെ നിരീക്ഷണ കേന്ദ്രത്തില്‍ ജോലി ചെയ്യുന്നവരില്‍ കൂടുതലും വനിതാ സൈനികരാണ്. 16 വനിതാ സൈനികർ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈയിടെയാണ് കേന്ദ്രത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചത്.
ഹമാസ് മിന്നലാക്രമണം തുടങ്ങിയതോടെ സൈനികർ പേടിച്ചോടിയെന്നും ഇതാണ് യൂനിറ്റുകള്‍ തകർക്കാൻ ഹമാസിന് എളുപ്പമായതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഇവിടെനിന്ന് കസ്റ്റഡിയിലെടുത്ത വനിതാ സൈനികരെയാണ് ഈയിടെ വെടിനിർത്തല്‍ കരാറിനെ തുടർന്ന് ഹമാസ് മോചിപ്പിച്ചത്. ഇത്രയുംവലിയ ആക്രമണം നടത്താൻ ഹമാസിന് ഒരു ചാരന്റെ സഹായം പോലും വേണ്ടിവന്നില്ല.
ആക്രമണത്തിന് സൈന്യത്തില്‍ നിന്ന് സഹായം ലഭിച്ചോയെന്നും അന്വേഷണത്തിന്റെ ഭാഗമായിരുന്നു. സൈനിക താവളത്തിന്റെ മാതൃക സൃഷ്ടിച്ചാണ് ആക്രമണം ഹമാസ് പദ്ധതിയിട്ടതെന്ന് റിപ്പോർട്ട് പറയുന്നു. ഗസ്സയില്‍ അധിനിവേശം ചെയ്യുമ്ബോള്‍ ഹമാസ് കേന്ദ്രങ്ങളില്‍നിന്ന് ലഭിച്ച വസ്തുക്കള്‍ പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ലഭിച്ചത്.
സൈനിക ക്യാംപിനുള്ളിലെ എല്ലാ സംവിധാനങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെങ്ങനെയെന്ന് കണ്ടെത്താൻ സൈന്യത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എവിടെയെല്ലാമാണ് ക്യാമറകള്‍ സ്ഥാപിച്ചത്, ജനറേറ്റർ എവിടെ, സുരക്ഷിതരായി ഒളിക്കാനുള്ള മുറികളെവിടെ, പട്രോളിങ് സംഘത്തിന്റെ നീക്കം, ബേസ് കമാന്റർ , കമ്ബനി കമാൻഡർമാർ എവിടെയാണ് ഉറങ്ങിയത്, കോർഡിനേഷൻ സിറ്റുവേഷൻ മുറി എവിടെ എന്ന് തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി ആക്രമണത്തിന് എത്തിയവർ മനസിലാക്കിയിരുന്നു. അതിനാല്‍ ഇവർ ഇതെല്ലാം ആസൂത്രണത്തോടെ തകർത്തു. ക്യാംപില്‍ എന്താണ് നടക്കുന്നതെന്ന് സൈനിക ആസ്ഥാനത്തു നിന്നു പോലും നിരീക്ഷിക്കാൻ കഴിഞ്ഞില്ല.
രാവിലെ 6.30 നും 7.05 നും ഇടയില്‍ സൈനിക ക്യാംപില്‍ 65 റോക്കറ്റുകളാണ് പതിച്ചത്. ഒൻപത് മണിയോടെ 65 അംഗസംഘവും പിന്നീട് 50 അംഗസംഘവും 10 മണിയോടെ 100 അംഗ സംഘവും ക്യാംപ് ആക്രമിക്കാനെത്തി. 215 പേരാണ് ക്യാംപ് ആക്രമണത്തില്‍ പങ്കെടുത്തതെന്നാണ് റിപ്പോർട്ട്. ആ സമയം ആകെ 171 സൈനികരാണ് ക്യാംപിലുണ്ടായിരുന്നത്. ഇതില്‍ 81 പേർ ട്രെയിനികളാണ്. 90 പേർക്കേ ആയുധങ്ങളുണ്ടായിരുന്നുള്ളൂ. സൈനികർ ഹമാസിനു മുന്നില്‍ പൂർണമായി കീഴടങ്ങിയെന്നും റിപ്പോർട്ട് പറയുന്നു.
ഇസ്രായേൽ ഇപ്പോഴും ട്രംപിന്റെ കൂട്ടുപിടിച്ചിട്ടും തകർക്കാൻ കഴിയാത്ത അത്ര ശക്തമാണ് ഹമാസ് എന്ന പറയുമ്പോൾ ,ആദ്യം പറഞ്ഞത് പോലെ സ്വന്തം സത്വം കാക്കുക എന്നത് അവർക്ക് ജീവൻ കാക്കുന്നതിനു സമമാണ് ,സ്വരക്ഷയ്ക്കായി ഒരുവൻ എന്ധെല്ലാം ചെയ്യുമോ അത്രയൊക്കെ ഈ ചെറു വിഭാഗവും ചെയ്യും ഒരു പക്ഷെ ലോക ശക്തികൾക്ക് ചിന്തിക്കാൻ കഴിയുന്നതിലുമേറെ.