ഇവൈ ജീവനക്കാരിയുടെ മരണം: സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ബെംഗളൂരുവിലെ ഏണസ്റ്റ് ആൻഡ് യങ്ങില്‍ ജീവനക്കാരിയായ 26കാരി മരിച്ച സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
സ്ഥാപനത്തിലെ കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്നാണ് കളമശ്ശേരി സ്വദേശി അന്ന സെബാസ്റ്റ്യൻ മരിച്ചത്. പൂനെയിലെ ഇവൈയില്‍ ചാർട്ടേഡ് അക്കൗണ്ടൻ്റായിരുന്നു അന്ന. സംഭവത്തില്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തോട് എൻഎച്ച്ആർസി റിപ്പോർട്ട് തേടിയിട്ടുണ്ട്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിക്കാനും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. അന്ന സെബാസ്റ്റ്യന്റെ ദാരുണമായ വിയോഗത്തിന് ദിവസങ്ങള്‍ക്ക് ശേഷം, സുരക്ഷിതമല്ലാത്തതും ചൂഷണം ചെയ്യുന്നതുമായ തൊഴില്‍ അന്തരീക്ഷത്തെക്കുറിച്ച് മന്ത്രാലയം ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.