ഗുജറാത്തില് പത്ത് ഹോട്ടലുകള്ക്കു വ്യാജബോംബ് ഭീഷണി
Posted On October 27, 2024
0
205 Views

ഗുജറാത്തിലെ രാജ്കോട്ടില് പത്ത് ഹോട്ടലുകള്ക്കു ബോംബ് ഭീഷണി. മണിക്കൂറുകളോളം നഗരത്തെ മുള്മുനയില് നിർത്തിയെങ്കിലും വിശദപരിശോധനയില് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി.
ഇന്നലെ ഉച്ചയ്ക്ക് 12:45 ഓടെ ഇമെയില് സന്ദേശമായാണു ഭീഷണി എത്തിയത്. ഏതാനും മണിക്കൂറുകള്ക്കുള്ളില് പത്ത് ഹോട്ടലുകള് ബോംബ് വച്ച് തകർക്കുമെന്ന് കാൻ ഡെൻ എന്നയാളുടെ പേരിലാണ് സന്ദേശം എത്തിയത്. മണിക്കൂറോളം നീണ്ട പരിശോധനയ്ക്കുശേഷം ഭീഷണി വ്യാജമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025