മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില് മാറ്റമില്ലെന്ന് റിപ്പോർട്ട്
Posted On July 20, 2025
0
50 Views

തീവ്രപരിചരണ വിഭാഗത്തില് ചികിത്സയില് കഴിയുന്ന മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില് മാറ്റമില്ലെന്ന് റിപ്പോർട്ട്. പട്ടം എസ്.യു.ടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ഏറ്റവും പുതിയ മെഡിക്കല് ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ മാസം 23നാണ് വിഎസ് അച്യുതാനന്ദനെ എസ്യുടി ആശുപത്രിയില് പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും അടക്കം ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു