ഗോപൻ സാമിയുടെ ആത്മാവ് ക്ഷേത്രത്തിലെ പൂജാരിയുടെ ശരീരത്തിൽ!!!
Posted On February 17, 2025
0
47 Views

തിരുവനന്തപുരം: ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. അനീഷ് ക്ഷേത്രത്തിലെ പൂജാരി ആണെന്നാണ് വിവരം.ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിൽ യുവാവിന്റെ പരാക്രമം അരങ്ങേറിയത്.
ആക്രമത്തിനിടയിൽ ഇയാൾ മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തു. നെയ്യാറ്റിൻകര പൊലീസ് യുവാവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു
Trending Now
ദേശീയദിനാഘോഷം: പൗരന്മാർക്കും പ്രവാസികൾക്കും ആശംസകളുമായി കുവൈത്ത് അമീര്‍
February 28, 2025