വീടിന്റെ മുന്നില്‍ കൂടി ‘മീനേ മീനേ’ എന്ന് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു ;പട്ടികകൊണ്ട് ആക്രമിച്ച് യുവാവ്

അടിയുണ്ടാക്കാൻ പ്രത്യേകിച്ച് ഒരു കാര്യവുമില്ലെങ്കിൽ എന്ധെങ്കിലുമൊന്ന് ഉണ്ടാക്കുന്നവരാണ് മിടുക്കരാണ് പൊതുവെ നമ്മൾ മലയാളികൾ .ഇത് പറയുമ്പോൾ ചിലരൊക്കെ പിന്നെ ഞങ്ങൾ അങ്ങനെയൊന്നുമല്ലെന്ന് പറയുമായിരിക്കും…എന്നാൽ പറയാൻ വരട്ടെ …കല്യാണത് സദ്യക്ക് പപ്പടം പൊടിഞ്ഞു പോയതുമുതൽ നട്ടപ്പാതിരത്രിക്ക് ബ്രോസ്റ്റഡ് ചിക്കൻ തീർന്നു പോയത് കൊണ്ട് വരെ തല്ലുണ്ടാക്കുന്നമാരാണ് നമ്മൾ …അതുകൊണ്ടും തീർന്നില്ല ഇന്നും പുതിയൊരടി വാർത്ത ഉണ്ട് നമുക്ക് പറയാൻ ….
വീടിന്റെ മുന്നില്‍ കൂടി ‘മീനേ മീനേ’ എന്ന് ഉച്ചത്തില്‍ വിളിച്ചുപറഞ്ഞ് ഇരുചക്രവാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തിയയാളെ പട്ടികകൊണ്ട് ആക്രമിച്ചിരിക്കുകയാണ് ഒരു യുവാവ് .ആലപ്പുഴ മുനിസിപ്പല്‍ സക്കറിയ വാർഡില്‍ ദേവസ്വം പറമ്ബില്‍ (27) സിറാജാണ് മീൻ വിൽപ്പനക്കരാണ് ചേട്ടന്റെ മീനേ മീനേ വിളിയിൽ പ്രകോപിതനായി മീൻ കച്ചവടക്കാരനെ തല്ലി അവശതയാക്കിയത്.
ഇരുചക്രവാഹനത്തില്‍ മത്സ്യക്കച്ചവടം നടത്തുന്ന 51 കാരനായ കുതിരപ്പന്തി വെളിയില്‍ വീട്ടില്‍ ബഷീറിനാണ് സിറാജ്ജിന്റെ മർദ്ദനമേറ്റത്.കാര്യം ഇങ്ങനെയാണ് .
തിങ്കളാഴ്ച രാവിലെ 10.30 നാണ് സംഭവം. സിറാജിന്റെ വീടിന്റെ മുന്നിലുള്ള റോഡില്‍ കൂടി മീൻകച്ചവടക്കാർ ദിവസവും രാവിലെ മീനേ… മീനേ… എന്ന് ഉച്ചത്തില്‍ വിളിച്ച് മീൻ വില്‍പ്പന നടത്തുന്നത് ഇഷ്ടപ്പെടാത്തതാണ് ആക്രമണത്തിന് കാരണമായത്. മീൻകച്ചവടക്കാർ ഉച്ചത്തില്‍ കൂവി വിളിക്കുന്നതു കാരണം ചെയ്തു കൊണ്ടിരിക്കുന്ന ജോലികളില്‍ നിന്നും ശ്രദ്ധ തിരിയുന്നു എന്നാണ് ആക്രമണത്തിന് കാരണമായി സിറാജ് പറഞ്ഞത്.
അപ്പോ നമുക്ക് തോന്നും സിറാജ് എന്തോ കാര്യമായ പണിയിലായിരുന്നിരിക്കും എന്ന്,അതിൽ നിന്നും ശ്ര ,അറിയതു കൊണ്ട് എന്തോ വലിയ നഷ്ടം സംഭവിച്ചിട്ടുണ്ടാകും എന്ന് , എന്നാൽപോലീസ് അന്വേഷണത്തിൽ കണ്ടെത്തിയ കാര്യം ഈ സിറാജിനു പ്രത്യേകിച്ചൊരു ജോലിയും ഇല്ല എന്നാണ് ..
സിറാജിന്റെ ആക്രമണത്തില്‍ മുതുകിലും കൈക്കും പരിക്കേറ്റ ബഷീർ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ സൗത്ത് സി. ഐ കെ.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ എസ്. ഐ മാരായ വിജയപ്പൻ, മുജീബ്, സി. പി. ഒമാരായ അരുണ്‍.ജി, ലിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.