മണിപ്പൂരിൽ അനധികൃത ബങ്കറുകൾ തകർത്ത് സംയുക്ത സേന; ബങ്കറുകൾ മ്യാന്മർ അതിർത്തിയിൽ

മണിപ്പൂരിൽ അനധികൃത ബങ്കറുകൾ തകർത്ത് സംയുക്ത സേന. മ്യാന്മർ അതിർത്തിക്ക് സമീപമാണ് 3 അനധികൃത ബങ്കറുകൾ കണ്ടെത്തിയത്. ടെങ്നൗപാൽ ജില്ലയിലെ മാച്ചിയിലാണ് സംഭവം. ബുള്ളറ്റ് പ്രൂഫ് പ്ലേറ്റ്കൾ, ബയോഫെങ് റേഡിയോ സെറ്റുകൾ, ഇലക്ട്രിക് ഡിറ്റണേറ്റർ, മെഗാഫോൺ തുടങ്ങിയ ഉപകരണങ്ങൾ ഈ ബങ്കറുകളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അസം റൈഫിൾസും മണിപ്പൂർ പൊലീസും സംയുക്തമായിട്ടായിരുന്നു തിരച്ചിൽ നടത്തിയത്. സൈന്യത്തെ കണ്ടതോടെ അക്രമികൾ ഓടി അതിർത്തിക്കപ്പുറത്തേക്ക് രക്ഷപ്പെട്ടതായി അസം റൈഫിൾസ് വ്യക്തമാക്കി. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചതിന് പിന്നാലെ ജനജീവിതം സാധാരണ നിലയിലാകുന്ന പ്രതീതിയാണ് ഇപ്പോളുള്ളത്. അക്രമികൾക്ക് ആയുധങ്ങൾ തിരികെ എത്തിക്കാനുള്ള സമയപരിധി പൂർത്തിയായതിന് പിന്നാലെയാണ് ബങ്കറുകളടക്കമുള്ള കേന്ദ്രങ്ങളിൽ റെയ്ഡ് ഉൾപ്പടെയുള്ള നടപടികൾ സേന ആരംഭിച്ചിരിക്കുന്നത്.