ആരാധക പ്രതിഷേധങ്ങളെ തടയാന് പൊലീസ് ഇടപെടലുണ്ടായതില് വിശദീകരണം നൽകി കേരള ബ്ലാസ്റ്റേഴ്സ്
സ്റ്റേഡിയത്തിന് പുറത്ത് നടക്കേണ്ടിയിരുന്ന ആരാധക പ്രതിഷേധങ്ങളെ തടയാന് പൊലീസ് ഇടപെടലുണ്ടായതില് വിശദീകരണം നൽകി രംഗത് എത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ബ്ലാസ്റ്റേഴ്സ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില് ആരാധക പ്രതിഷേധങ്ങളെ തടയാന് പൊലീസിനെ ഇടപെടുത്താന് ക്ലബ്ബ് നിര്ദേശം നല്കിയെന്ന ആരോപണങ്ങളെ നിഷേധിക്കുകയും ചെയ്തു. ക്രമസമാധാനപാലനത്തില് ഇടപെടണമെന്ന് പൊലീസിന് നിര്ദേശം നല്കാന് ക്ലബ്ബിന് അധികാരമില്ലെന്നും സോഷ്യല് മീഡിയയില് പങ്കുവെച്ച വാര്ത്താക്കുറിപ്പില് ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
സ്റ്റേഡിയത്തിന് പുറത്ത് നടന്ന ആരാധകരുടെ പ്രതിഷേധത്തെ പൊലീസ് തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട സമീപകാല സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആഗ്രഹിക്കുന്നു. പൊലീസ് ഇടപെടല് ക്ലബ്ബിന്റെ നിര്ദേശപ്രകാരമല്ല, കാരണം ഞങ്ങള് ക്രമസമാധാന സംവിധാനത്തിന്റെ ഭാഗമല്ല. ക്രമസമാധാനപാലനത്തിനായി സംസ്ഥാന പൊലീസ് സേനയ്ക്ക് നിര്ദ്ദേശം നല്കാന് ക്ലബിന് അധികാരമില്ലെന്ന വസ്തുത തുറന്നുപറയുകയാണ്. പൊതുപരിപാടികളില് ഏതെങ്കിലും തരത്തിലുള്ള അനിഷ്ട സംഭവങ്ങളുണ്ടായാല് പൊലീസും അധികൃതരും അവരുടെ ദൗത്യം നിര്വഹിക്കും.