മാനസികാരോഗ്യ രംഗത്തെ മികച്ച സേവനത്തിനുള്ള പ്രൈഡ് ഇന്ത്യ ഐക്കൺ അവാർഡ് കൊച്ചി കേന്ദ്രീകരിച്ചുള്ള യെല്ലോ ക്ലൗഡിന്
Posted On May 5, 2024
0
814 Views
മാനസികാരോഗ്യ രംഗത്തെ മികച്ച സേവനത്തിനുള്ള പ്രൈഡ് ഇന്ത്യ ഐക്കൺ അവാർഡ് കൊച്ചി കേന്ദ്രീകരിച്ചുള്ള യെല്ലോ ക്ലൗഡിന് ലഭിച്ചു. പനമ്പിള്ളി നഗർ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്ഥാപനമാണ് യെല്ലോ ക്ളൗഡ്. ബംഗളൂരുവിൽ നടന്ന ചടങ്ങിൽ ചെയർമാനായ ശിവപ്രസാദ് അവാർഡ് ഏറ്റുവാങ്ങി.

കൗണ്സലിംഗ് പോലെയുള്ള മനശ്ശാസ്ത്രസേവനങ്ങള് നല്കുന്ന സ്ഥാപനമാണ് യെല്ലോ ക്ലൗഡ്. മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരിശീലനപരിപാടികളും ശില്പശാലകളും യെല്ലോ ക്ളൗഡ് നടത്താറുണ്ട്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025













