അമ്മയുടെ തിരഞ്ഞെടുപ്പ് അടുത്തു സാഹചര്യത്തിലെ മെമ്മറി കാര്‍ഡ് വിവാദം
മല്‍സരിക്കാന്‍ ഒരുങ്ങിയ വ്യക്തിയെ മെമ്മറി കാര്‍ഡ് സൂചിപ്പിച്ച് കുക്കു പരമേശ്വരൻ ഭീഷണിപ്പെടുത്തി !!!

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് അടുത്തു സാഹചര്യത്തിൽ പുതിയ മെമ്മറി കാര്‍ഡ് വിവാദം ആണ് ഇപ്പോൾ കത്തി നിൽക്കുന്നത്.. ആരോപണ വിധേയരായവര്‍ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് മല്‍സരിക്കരുത് എന്ന് താരങ്ങള്‍ക്കിടയില്‍ നിന്ന് തന്നെ അഭിപ്രായം ശക്തിപ്പെട്ട സാഹചര്യത്തില്‍ ബാബുരാജ് ഉള്‍പ്പെടെ പിന്മാറിയിരുന്നു. നവ്യ നായര്‍, ജഗദീഷ് തുടങ്ങിയ മറ്റു താരങ്ങളും പിന്മാറിയ പിന്നാലെയാണ് പുതിയ വിവാദം.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരിക്കുന്ന കുക്കു പരമേശ്വരനെതിരെയാണ് ഗുരുതരമായ ആരോപണവുമായി ചില നടിമാര്‍ രംഗത്തുവന്നിരിക്കുന്നത്. ഈ പുതിയ വിവാദത്തിന്റെ അടിസ്ഥാനത്തെ കുറിച്ച് എന്ന് നടി ഉഷ ഹസീനയുടെ വിശദീകരനാവും വന്നിട്ടുണ്ട് . നടിമാരെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ് വീഡിയോ ചിത്രീകരിച്ച് പകര്‍ത്തിയ സംഭവമാണിത് എന്നാണ് ഉഷ പറയുന്നത്.
നടി പറയുന്നതനുസരിച് മീടൂ ആരോണം ഉയരുകയും ഹേമ കമ്മിറ്റി നിലവില്‍ വരികയും ചെയ്ത ഘട്ടത്തിലുമാണ് ഈ സംഭവം . അമ്മയുടെ സ്ത്രീകള്‍ക്ക് വേണ്ടി ഡബ്ല്യുസിസി കരയേണ്ടതില്ലെന്നും നമുക്ക് തന്നെ വിഷയം ചര്‍ച്ച ചെയ്യാമെന്നും പറഞ്ഞ് കുക്കു പരമേശ്വരന് ആണ് തന്നെ വിളിച്ചത്. സ്വകാര്യ ഹോട്ടലിലേക്കാണ് വിളിച്ചത്. പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് പറഞ്ഞത്. മറ്റു നടിമാരെയും കുക്കു വിളിച്ചിരുന്നു.
ക്ക്ഈ വേളയില്‍ കുക്കു പരമേശ്വരന് അമ്മയുടെ എക്സിക്യൂട്ടീവ് അംഗമായിരുന്നില്ല. അതുകൊണ്ടുതന്നെ കുക്കു എന്തിന് വിളിക്കുന്നു എന്ന് നടി സീനത്ത് ആണ് ആദ്യം സംശയം പ്രകടിപ്പിച്ചത് എന്ന് ഉഷ പറയുന്നു. ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബുവിനെ വിളിച്ചു ചോദിച്ചപ്പോള്‍, അമ്മ ചുമതലപ്പെടുത്തിയത് കൊണ്ടാണ് കുക്കു വിളിച്ചത് എന്ന് അദ്ദേഹം പറഞ്ഞു.
സ്സീനത്ത്, പൊന്നമ്മ ബാബു, മഞ്ജു പിള്ള, പ്രിയങ്ക നായര്‍, ലളിത ചേച്ചി തുടങ്ങി 13ല്‍ താഴെ പേരെ മാത്രമാണ് ഹോട്ടലില്‍ എത്തിയപ്പോള്‍ കണ്ടത് എന്ന് ഉഷ പറയുന്നു. ആരും റെക്കോര്‍ഡ് ചെയ്യേണ്ട എന്നു പറഞ്ഞ് എല്ലാവരുടെയും ഫോണുകള്‍ വാങ്ങി മാറ്റിവച്ചു. എല്ലാവരും വട്ടത്തില്‍ ഇരുന്നു. വിഷയങ്ങള്‍ പറയാന്‍ കുക്കു ആവശ്യപ്പെട്ടു. സംസാരിക്കവെയാണ് രണ്ട് ക്യാമറകള്‍ ഓണ്‍ ചെയ്തുവച്ചത് കണ്ടത്…ഇത് ചോദ്യം ചെയ്തപ്പോള്‍ റെക്കോര്‍ഡ് ചെയ്ത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറുമെന്ന് കുക്കു മറുപടി നല്കി. റെക്കോര്‍ഡ് ചെയ്യുന്നത് കൊണ്ട് പലരും പറയാന്‍ മടിച്ചു. ലളിത ചേച്ചിക്ക് വടക്കഞ്ചേരിയിലേക്ക് പോകാനുള്ളതിനാല്‍ എല്ലാവരും പിരിയവെ ഇടവേള ബാബു എത്തി. തന്റെയും ഇടവേള ബാബുവിന്റെയും കൈവശം വീഡിയോ പകര്‍ത്തിയ മെമ്മറി കാര്‍ഡ് ഉണ്ടെന്നും അത് സേഫ് ആണെന്നും പിന്നീട് പലപ്പോഴും ചോദിച്ച വേളയില്‍ കുക്കു പറഞ്ഞു
വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് എക്സിക്യൂട്ടീവ് അംഗങ്ങളോ മോഹന്‍ലാലോ താനോ അറിയില്ല എന്ന് ജഗദീഷിനോട് ചോദിച്ചപ്പോള്‍ പ്രതികരിച്ചുവെന്ന് ഉഷ പറയുന്നു. മെമ്മറി കാര്‍ഡിനെ കുറിച്ച് പലപ്പോഴും ചോദിച്ചു. അപ്പോഴെല്ലാം സേഫ് ആണ് എന്നായിരുന്നു കുക്കു പറഞ്ഞത്. സംഘടനയുടെ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഒരുങ്ങിയ വ്യക്തിയെ മെമ്മറി കാര്‍ഡ് സൂചിപ്പിച്ച് കുക്കു ഭീഷണിപ്പെടുത്തി എന്നാണ് അറിഞ്ഞതെന്നും ഉഷ പറഞ്ഞു. മല്‍സരത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് വീഡിയോയിലെ വിവരങ്ങള്‍ പുറത്തുവിടുമെന്നായിരുന്നു ഭീഷണി എന്നാണ് പറയപ്പെടുന്നത് .