ഇതുവരെ പിടിയിലായത് 14,000ത്തോളം പേര്; നിയമ ലംഘകര്‍ക്കായി കര്‍ശന പരിശോധന തുടര്‍ന്ന് സൗദി
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലായി സുരക്ഷ സേനയുടെ യൂണിറ്റുകള്‍ നടത്തിയ പരിശോധനകളില്‍ നിരവധി നിയമലംഘകരാണ് പിടിയിലായത്. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയുള്ള പരിശോധനയ്ക്കിടയില്‍ 13,939 പേര് അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്. താമസ, അതിര്‍ത്തി, തൊഴില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്തുടനീളം പരിശോധന നടത്തിയയത്.
പിടിയിലായവരില്‍ 7,894 പേര് താമസ നിയമ ലംഘകരാണ്. 38,39 പേര് അതിര്‍ത്തി നിയമലംഘകരും 2,206 പേര് തൊഴില്‍ നിയമ ലംഘകരുമാണ്. രാജ്യാതിര്‍ത്തി വഴി നുഴഞ്ഞുകയറുന്നതിനിടയിലാണ് 933 പേര് പിടിയിലായത്. 44 പേര് നിയമപരമല്ലാത്ത രീതിയിൽ സൗദിയില്‍ നിന്ന് പുറത്തുകടക്കുന്നതിനിടയില്‍ പിടിയിലായി. നിയമലംഘകര്‍ക്ക് വിവിധ സൗകര്യങ്ങളൊരുക്കി നല്കിയ എട്ടുപേരും പിടിയിലായിട്ടുണ്ട്.