ഇസ്രയേലിന്റെ ഭീഷണികളൊന്നും ഇറാന്റെ പക്കല്‍ വിലപോകില്ല

ഗാസ മുനമ്ബില്‍ ഹമാസ് തടവിലാക്കിയവരുടെ ഭാവിയെ സംബന്ധിച്ചുള്ള എല്ലാ ഉത്തരവാദിത്വവും നെതന്യാഹുവിനാണെന്ന് ആരോപിച്ചിരിക്കുകയാണ് പലസ്തീന് ഇസ്ലാമിക് ജിഹാദ്.ഇസ്ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സൈനിക വിഭാഗമായ അല്‍-ഖുദ്സ് ബ്രിഗേഡ്സ് നടത്തിയ പ്രസ്താവനയിലാണ് ഇസ്രയേലിന് ഇത്തരമാെരു മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.
പലസ്തീന്റെ ഭാഗത്ത് നിന്നുണ്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളെല്ലാം വെടിനിര്‍ത്തല്‍ കരാറിലെ കടമകളും പ്രതിബദ്ധതകളും അനുസരിച്ചുള്ളതായിരുന്നെന്നും അതേസമയം ശത്രുക്കള്‍ അതിനു വിപരീതമായി തങ്ങളുടെ ബന്ദികള്‍ക്ക് നേരെ നീചമായി പ്രവര്‍ത്തിച്ചുവെന്നും ഇസ്ലാമിക് ജിഹാദ് ആരോപിച്ചു. ഹമാസിന്റെ കയ്യില്‍ അകപ്പെട്ടവരുടെ ഭാവി നെതന്യാഹുവിന്റെ പ്രവര്‍ത്തനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നുവെന്നും ശത്രു കരാറില്‍ പ്രതിജ്ഞാബദ്ധമായി തുടരുന്നാല്‍ തങ്ങളും എല്ലാം പാലിച്ച് നിലകാെള്ളുമെന്നാണ് ഇറാന് ഇസ്രയേലിന് നല്കുന്ന മുന്നറിയിപ്പ്.
നിലവില്‍ ഇസ്രയേലിന്റെ ഭീഷണികളൊന്നും ഇറാന്റെ പക്കല്‍ വിലപോകില്ല. ഹമാസിന്റെ നിലപാട് വ്യക്തമാണെന്നാണ് ഇറാന് വക്താവ് ഹസീം ഖാസിം പറയുന്നത് . അമേരിക്കയുടെയും ഇസ്രയേലിന്റെയും ഭീഷണികളുടെ ഭാഷ ഹമാസ് അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തടവുകാരെ മോചിപ്പിക്കുന്നതിന് ‘വെടിനിര്‍ത്തല്‍ കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കാന്‍ ഇസ്രയേല്‍ പ്രതിജ്ഞാബദ്ധമാകണം’ എന്നും അദ്ദേഹം ആവര്‍ത്തിച്ചു.
ഫെബ്രുവരി 15 ന് ഉച്ചയ്ക്ക് മുമ്ബ് ഹമാസ് കൂടുതല്‍ തടവുകാരെ വിട്ടയച്ചില്ലെങ്കില്‍ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാറില്‍ നിന്ന് പിന്മാറുമെന്നും ഗാസ മുനമ്ബില്‍ ‘തീവ്രമായ പോരാട്ടം’ പുനരാരംഭിക്കുമെന്നുമുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിന്റെ ഭീഷണിക്ക് പിന്നാലെയാനു ഇറാന് ഈ മറുപടി നല്‍കിയിരിക്കുന്നത്.
ജനുവരി 19 ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, എല്ലാ ശനിയാഴ്ചയും മൂന്ന് ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനായിരുന്നു തീരുമാനം. എന്നാല്‍ കൈവിട്ട തീരുമാനങ്ങളെടുക്കാനാണ് നെതന്യാഹുവിന്റെ തീരുമാനമെങ്കില്‍ കടുത്ത പ്രത്യാഘാതങ്ങളായിരിക്കും ഇസ്രയേല്‍ അനുഭവിക്കുക.
ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ 42 ദിവസത്തെ ഘട്ടത്തില്‍ ഏകദേശം 2,000 പലസ്തീന് തടവുകാര്‍ക്ക് പകരമായി 33 ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനാണ് തീരുമാനമായത്. എന്നാല്‍ കരാറുകള്‍ക്കൊക്കെ തീര്‍ത്തും വിപരീതമായി വെടിവയ്പ്പ് നടത്തിയും മാനുഷിക സഹായ വിതരണം തടഞ്ഞുവെച്ചും വടക്കന്‍ ഗാസയിലേക്കുള്ള പലസ്തീനികളുടെ പ്രവേശനം തടഞ്ഞു നിര്‍ത്തിയും ഇസ്രയേല്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിനാല്‍, തടവുകാരെ മോചിപ്പിക്കുന്നത് വൈകിപ്പിക്കുമെന്ന് ഈ ആഴ്ച ആദ്യം ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
എന്നാല്‍ ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചർച്ചയില്‍ മുൻനിശ്ചയിച്ച പ്രകാരം മൂന്ന് ബന്ദികളെ തന്നെ മോചിപ്പിക്കാൻ തീരുമാനത്തില്‍ എത്തുകയായിരുന്നു.
അതിനിടയില്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ അമേരിക്കയുടെ കപട സമീപനത്തെ അപലപിച്ചുകൊണ്ട് ഇറാനിയന്‍ വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവന പുറത്തിറക്കിയിരുന്നു. ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരായ ‘പരമാവധി സമ്മര്‍ദ്ദ’ നയം പുനഃസ്ഥാപിക്കുന്നത് പോലുള്ള ഇറാനുമായി ബന്ധപ്പെട്ട അമേരിക്കയുടെ എല്ലാ ലംഘനങ്ങളുടെയും ഒരു പരമ്ബര തന്നെ ഉള്‍പ്പെടുന്ന വസ്തുതാപത്രമാണ് മന്ത്രാലയം പുറത്തിറക്കിയത്.
ഇറാനെ കുറ്റപ്പെടുത്തുന്നതിലൂടെ അമേരിക്ക സയണിസ്റ്റ് ഭരണകൂടത്തെ ഉത്തരവാദിത്തത്തില്‍ നിന്ന് സംരക്ഷിക്കുകയാണെന്നും ഇസ്രയേലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് പൂര്‍ണ്ണമായ പിന്തുണ നല്‍കുന്നതിനുള്ള അമേരിക്കന്‍ തന്ത്രവുമാണിതെന്നും പ്രസ്ഥാവനയില്‍ പറയുന്നു. ഗാസ മുനമ്ബിലെ ഇസ്രയേലിന്റെ അതിക്രമങ്ങള്‍ക്കും ഇറാനിയന്‍ ജനതയ്ക്കെതിരായ സാമ്ബത്തിക ഉപരോധങ്ങള്‍ക്ക് പിന്നിലുമുള്ള അമേരിക്കയുടെ പൂര്‍ണ്ണ പിന്തുണ ഉയര്‍ത്തിക്കാട്ടിക്കൊണ്ട്, മനുഷ്യാവകാശങ്ങളെ സംരക്ഷിക്കുക എന്ന അമേരിക്കയുടെ അവകാശവാദങ്ങളെയും മന്ത്രാലയം അപലപിച്ചു.
അതേസമയം, ഇത്തരം പരസ്പരവിരുദ്ധമായ സമീപനം അവിശ്വാസം വര്‍ദ്ധിപ്പിക്കുകയും അര്‍ത്ഥവത്തായ നയതന്ത്ര ഇടപെടലിനുള്ള സാധ്യതയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്ന് ഇറാനിയന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇങ്ങനെ നിലപാടില്ലാതെ അമേരിക്ക സ്വീകരിക്കുന്ന തീരുമാനങ്ങള്‍ തന്നെയാണ് അമേരിക്കയെ പലപ്പോഴായി വെട്ടിലാക്കുന്നത്.
2015-ല്‍ ഇറാനും അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ഐക്യരാഷ്ട്രസഭ സുരക്ഷാ കൗണ്‍സിലിന്റെ പിന്തുണയുള്ള ഒരു കരാറായ ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (JCPOA) സംബന്ധിച്ച അമേരിക്കയുടെ ട്രാക്ക് റെക്കോര്‍ഡിനെ പറ്റിയും വസ്തുതാപത്രത്തില്‍ പറയുന്നുണ്ട്. ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ഉണ്ടായിരുന്നിട്ടും മുന്‍ ട്രംപ് ഭരണകൂടം 2018-ല്‍ ഏകപക്ഷീയവും നിയമവിരുദ്ധവുമായ ഒരു നീക്കത്തിലൂടെ കരാറില്‍ നിന്ന് പിന്മാറുകയായിരുന്നു. തുടര്‍ന്ന് കരാറില്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം ലംഘിച്ച് അവര്‍ ഇസ്ലാമിക് റിപ്പബ്ലിക്കിന്മേല്‍ കൂടുതല്‍ സാമ്ബത്തിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചു.
അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഇറാന് ഒരു ചര്‍ച്ചക്കും വരില്ലെന്നും നിര്‍ബന്ധത്തിന് വഴങ്ങി ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നത് യുക്തിരഹിതമാണെന്നും അത് ഇറാന്റെ പരമാധികാരത്തിന് ചേര്‍ന്നതല്ലെന്നും ഇസ്ലാമിക് വിപ്ലവ നേതാവ് ആയത്തുള്ള സയ്യിദ് അലി ഖമേനി തുറന്ന് പറഞ്ഞു.