ഓൺലൈൻ ചാനലുകൾക്ക് നിയന്ത്രണം വരുന്നു; ധ്രുവ് രാതി സമ്മാനിച്ച ഭീതിയിൽ വിരണ്ട് മോദി സർക്കാർ
മുഖ്യധാരമാധ്യമങ്ങളെ വിലക്കെടുത്താണ് ഇക്കുറി ബി.ജെ.പിയും എൻ.ഡി.എയും ലോക്സഭാ തെരഞ്ഞെടുപ്പിനിറങ്ങിയത്. എന്നാല്‍ യൂടൂബിലും എക്സിലും ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും സമാന്തരമായി മാധ്യമപ്രവർത്തനം നടത്തിയവരുടെ ഇടെപടലുകള്‍ ബി.ജെ.പിക്കും എൻ.ഡി.എ മുന്നണിക്കും വലിയ തിരിച്ചടിയാണുണ്ടാക്കിയത്. ഗോദി മീഡിയകള്‍ പടച്ചുണ്ടാക്കിയ നുണകളൊക്കെയും ധ്രുവ്റാഠിയും രവീഷ് കുമാറുമടക്കമുള്ളവർ ചേർന്ന് പൊളിച്ചടുക്കിയത് ചില്ലറ തലവേദനയല്ല സംഘ്പരിവാരിനുണ്ടാക്കിയത്.
രാജ്യത്തെ മുഖ്യധാര ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസർമാർക്കും കനത്തനിയന്ത്രണങ്ങള്‍ ഏർപ്പെടുത്തന്ന ബ്രോഡ്കാസ്റ്റിങ്സ സർവീസസ് റെഗുലേഷൻ ബില്ലുമായി സർക്കാർ മുന്നോട്ട് പോകാനുള്ള കാരണവും ഇതുതന്നെയാണ്. 1995ലെ കേബിള്‍ ടെലിവിഷൻ നെറ്റ്വർക്ക് നിയമത്തിന് പകരമായാണ് ബ്രോഡ് കാസ്റ്റിങ് സർവീസസ് റെഗുലേഷൻ ബില്‍ കൊണ്ടുവരുന്നത്.
വിലക്കെടുത്ത മാധ്യമങ്ങളിലൊന്നും മോദിസർക്കാരുമായി ബന്ധപ്പെട്ട പലവിവാദങ്ങളും നടപടികളും ഇടം പിടിച്ചിരുന്നില്ല. സർക്കാർ വിരുദ്ധ വാർത്തകള്‍ക്കെല്ലാം സ്വയം സെൻസർ ഏർപ്പെടുത്തിയ മാധ്യമങ്ങളെ മടുത്തവർ സമാന്തര മാധ്യമങ്ങളിലേക്ക് മാറി. മോദിയുടെയും അമിത്ഷായുടെയും വിദ്വേഷ പ്രസംഗങ്ങളും നുണകളും സമാന്തരമാധ്യമങ്ങള്‍ വിചാരണചെയ്തതോടെ ബി.ജെ.പിക്ക് പലയിടങ്ങളിലും തിരിച്ചടിയുണ്ടായി. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം നേടുമെന്ന സ്വപ്നംപോലും തകർത്തുകളഞ്ഞത് യൂടൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്സ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് മാധ്യമപ്രവർത്തനം നടത്തിയവരാണ്. സമാന്തരമാധ്യമങ്ങള്‍ കരുത്താർജ്ജിച്ചതോടെയാണ് മുഖ്യധാര മാധ്യമങ്ങള്‍ പി.ആർ മാധ്യമപ്രവർത്തനം കൈവിട്ട് സർക്കാർവിരുദ്ധ വാർത്തകള്‍ നല്കാൻ തുടങ്ങിയതും തിരിച്ചടിയായി.
സംഘ്പരിവാരിനെയും മോദിസർക്കാരിനെയും വിമർശിക്കുന്ന വാർത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈൻ മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടുകയാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തല്‍. ഓണ്‍ലൈൻ പോർട്ടലുകള്‍, വെബ്സൈറ്റുകള്‍, യൂടൂബ്, ഇൻസ്റ്റഗ്രാം,എക്സ് പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എന്നിവയിലുടെ സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നവർക്ക് കനത്ത നിയന്ത്രണങ്ങളാണ് വരാൻ പോകുന്നത്.
നവംബറില്‍ പ്രസിദ്ധീകരിച്ച ബില്ലില്‍ ആറ് അധ്യായങ്ങളും 48 വകുപ്പുകളും മൂന്ന് ഷെഡ്യൂളുകളുമാണ് ഉള്‍പ്പെടുന്നത് . ഓണ്‍ലൈൻ മാധ്യമങ്ങള്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും നിർദേശങ്ങളുമാണ് ബില്ലിന്റെ ലക്ഷ്യമെന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശദീകരിക്കുന്നത്. എന്നാല്‍ ഓണ്‍ലൈൻ കണ്ടെന്റുകളെ സെൻസർ ചെയ്യുകയാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കാൻ പോകുന്നതെന്നാണ് കണ്ടന്റ് ക്രിയേറ്റേഴ്സും മാധ്യമപ്രവർത്തകരും നിയമ വിദഗ്ധരും പറയുന്നത്. യൂടൂബിലും സോഷ്യല്‍ മീഡിയകളിലും കണ്ടന്റ് നിർമാതാക്കളെ ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് എന്നാണ് പുതിയ ബില്ലില്‍ നിർവചിക്കുന്നത് . സമാന്തരമാധ്യമപ്രവർത്തനം നടത്തുന്നവരെ നിയന്ത്രിക്കുക എന്നതാണ് ഈ ബില്ലിന്റെ ലക്ഷ്യം. എന്നാല്‍ വിദ്വേഷ, വ്യാജ,വർഗീയ വാർത്തകള്‍ പ്രചരിപ്പിക്കുന്ന യൂടൂബുകളെയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളെയും നിയന്ത്രിക്കലാണ് ലക്ഷ്യമെന്നാണ് സർക്കാരിന്റെ ഒരു അവകാശവാദം.
ബില്ലിന്റെ പൂർണരൂപം പുറത്തുവരാത്തതിനാല്‍ ഇപ്പോഴും അവ്യക്തതയും ദുരൂഹതയും നിലനില്ക്കുക്കയാണ്. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റേഴ്സിസ് പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കങ്ങള്‍ മൂന്ന് തലത്തില്‍ പരിശോധന നടത്തും. ഇതിലൂടെ കനത്തനിയന്ത്രണങ്ങളാകും വരുന്നത്. പലതും സെൻസർ ചെയ്യപ്പെടും.
പുതിയ നിയമം എല്ലാ പോഡ്കാസ്റ്റർമാർക്കും യൂട്യൂബർമാർക്കും ബാധകമാണെങ്കിലും, അത് ആർക്കെതിരെ നടപ്പാക്കണമെന്ന് സർക്കാരായിരിക്കും തീരുമാനിക്കുന്നത്.
വാർത്തകള്‍ ചെയ്യുന്നവരെ മാത്രമല്ല ഫുഡ്, ഫാഷൻ, ട്രാവല്‍, എന്റർടെയ്ൻമെന്റ് തുടങ്ങി വിവിധതരം കണ്ടന്റുകള്‍ പ്രൊഡ്യൂസ് ചെയ്യുന്ന യൂടൂബ് ചാനലുകള്‍ക്കും പ്രൊഡ്യൂസർമാർക്കും കനത്ത നിയന്ത്രണങ്ങളാണ് ബില്ലിലൂടെ നടപ്പാക്കാൻ പോകുന്നതെന്ന് രവീഷ് കുമാർ ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ വാർത്താ മാധ്യമ സ്ഥാപനങ്ങള്‍, മാധ്യമ നിരൂപകർ, പത്രപ്രവർത്തകർ എന്നിവരുടെ കൂട്ടായ്മയായ ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷനും ബില്ലില്‍ ആശങ്ക പ്രകടിപ്പിച്ച് രംഗത്തിയിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ സംഘ പരിവാർ അനുകൂലമായ വാർത്തകൾ മാത്രമേ, ഈ നാട്ടിൽ വരാൻ പാടുള്ളൂ. അല്ലെങ്കിൽ അവർക്കെതിരായി ആരും ഒന്നും പറയരുത്.. അത്രേയുള്ളൂ കാര്യങ്ങൾ..