ട്രെയിനില്‍ യാത്രക്കാരന് പാമ്ബ് കടിയേറ്റെന്ന് സംശയം; യാത്രക്കാരനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
ട്രെയിനില്‍ യാത്രക്കാരന് പാമ്ബ് കടിയേറ്റെന്ന് സംശയത്തെ തുടർന്ന് ഒരു ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ചു.
ഗുരുവായൂർ-മധുര എക്സ്പ്രസില്‍ ഏറ്റുമാനൂരില്‍ വച്ചാണ് യാത്രക്കാരന് പാമ്ബ് കടിയേറ്റതായി സംശയം തോന്നിയത്. ഏഴാം നമ്ബർ ബോഗിയിലാണ് സംഭവം. ഇതിന് പിന്നാലെ യാത്രക്കാരനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ബോഗിയില്‍ പരിശോധന നടത്തിയെങ്കിലും പാമ്ബിനെ കണ്ടെത്താാനായില്ല. അതേസമയം യാത്രക്കാരനെ കടിച്ചത് പാമ്ബ് തന്നെയാണോയെന്ന സംശയത്തിലാണ് റെയില്‍വെ പൊലീസ്. ട്രെയിനില്‍ വച്ച് എലിയാണോ കടിച്ചതെന്നാണ് പൊലീസ് ഉദ്യോഗസ്ഥർ ഉന്നയിച്ചിരിക്കുന്ന സംശയം. ഏഴാം നമ്ബർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച ശേഷമാണ് ട്രയിൻ യാത്ര തുടർന്നത്.