ജയില്‍വകുപ്പിന്റെ ഫ്രീഡം ലുക്ക് ബ്യൂട്ടിപാർലർ, നല്ലനടപ്പിന്റെ വഴികളിലെത്തിയവർ മുടിവെട്ടുകാർ
കുറഞ്ഞ നിരക്കിൽ സുന്ദരന്മാരാകാൻ നാട്ടുകാരുടെ തിരക്ക്

കേസുകളില്‍ ശിക്ഷയനുഭവിക്കുന്നവർക്ക് ജയിലിനുപുറത്ത് പുതിയൊരിടം – ജയില്‍വകുപ്പിന്റെ ഫ്രീഡം ലുക്ക് ബ്യൂട്ടിപാർലർ. പക്ഷേ, പ്രവേശനം ആണുങ്ങള്‍ക്കുമാത്രം. ആരെയും വേദനിപ്പിക്കാതെ, സൂക്ഷ്മതയോടെ, മാനസാന്തരത്തിലൂടെയൊരു അതിജീവനം.
സെൻട്രൽ ജയിലിലെ തടവുകാർക്ക് തൊഴിൽ പരിശീലനവും തൊഴിലും നൽകുന്നതിലൂടെ അവരുടെ പുനരധിവാസവും മാനസിക ക്ഷേമവും വളർത്തുക എന്നതാണ് ഈ സലൂണിന്റെ ലക്ഷ്യം.ലാഭത്തിനപ്പുറം, തടവുകാർക്ക് കഴിവുകളും ലക്ഷ്യബോധവും നൽകിക്കൊണ്ട് അവരുടെ പൂർണ്ണമായ മാനസിക പരിവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു സംരംഭമാണിത്.
ശീതീകരിച്ച സലൂണില്‍ പാട്ടുകേള്‍ക്കാം, വായിക്കാം. നല്ലനടപ്പിന്റെ വഴികളിലെത്തിയവരാണ് ഇവിടത്തെ മുടിവെട്ടുകാർ. ഒരുറുമ്ബിനെപ്പോലും നോവിക്കാൻ കഴിയാത്ത മനഃസ്ഥിതിയിലാണിവർ. 2019-ലാണ് ഫ്രീഡം ലുക്ക് ജെൻസ് പാർലർ തുടങ്ങിയത്. രാവിലെ എട്ടിന് പൂജപ്പുര സെൻട്രല്‍ ജയിലില്‍നിന്ന് പോലീസ്കാവലില്‍ സലൂണ്വേഷത്തില് തടവുകാർ പാർലറിലെത്തും.
ഹെയർകട്ടിങ്, കളറിങ്, ഫേഷ്യലുകള്‍, ഓയില്‍ മസാജ്, ഹെയർ വാഷ് ആൻഡ് ബ്ലോ ഡ്രൈ, ക്ലീൻഅപ്പ് തുടങ്ങി എല്ലാം ഇവർക്കുവഴങ്ങും. രാത്രി ഏഴുവരെയാണ് പ്രവർത്തനം. ജോലിക്കു കൂലിയുണ്ട്. സാധാരണ ഹെയർകട്ടിന് 70 രൂപയും ഗോള്‍ഡ് ഫേഷ്യലിന് 800 രൂപയുമാണ് നിരക്ക്. 3000-4000 രൂപ വരെയാണ് ഫ്രീഡം ലുക്കിന്റെ പ്രതിദിനവരുമാനം. കഴിഞ്ഞ സാമ്ബത്തികവർഷംമാത്രം എട്ടുലക്ഷം രൂപയാണ് ലാഭം.
മുടിവെട്ടുകാരില്‍ ഒരാള്‍ അസംകാരനാണ്. പത്രങ്ങളും വാരികകളും വായിച്ച് ഇയാള്‍ മലയാളം വശമാക്കിക്കഴിഞ്ഞു. മാതൃഭൂമി പത്രവും ആഴ്ചപ്പതിപ്പും സ്റ്റാർ ആൻഡ് സ്റ്റൈല്‍, യാത്ര എന്നിവയൊക്കെയാണ് സലൂണില്‍ വായനയ്ക്കുള്ളത്. തൊഴില്‍പരിശീലനം നല്‍കുന്നതിന് 22 പേർക്കാണ് തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജിന്റെ കീഴില്‍ ബ്യൂട്ടീഷൻ കോഴ്സില്‍ പരിശീലനം നല്‍കിയത്.മൂന്നുമാസത്തെ കോഴ്സ്. 2019-ല്‍ മുൻ ഡിജിപി ഋഷിരാജ് സിങ്, മുൻ എഡിജിപി ആർ. ശ്രീലേഖ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്ത സലൂണ്‍ പൂജപ്പുര സെൻട്രല്‍ ജയില്‍ വളപ്പിനുപുറത്ത് റോഡ് വക്കിലാണ്. നിരക്കുകുറവായതിനാല് സുന്ദരന്മാരാകാൻ തിരക്കാണിവിടെയെപ്പോഴും.
പൂജപ്പുരയിലെ കരമന റോഡിലാണ് എല്ലാ സൌകര്യങ്ങളോടും കൂടെ പുരുഷൻമാർക്കായുള്ള ബ്യൂട്ടിപാർലർ തുടങ്ങിയിരിക്കുകയാണ്. തടവുകാർ നിർമിക്കുന്ന ഭക്ഷണ സാധനങ്ങൾ ഫ്രീഡം ഫൂഡ്സ് എന്ന പേരിൽ വിപണനം ചെയ്തിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഒരു സംരംഭം എന്ന നിലയിൽ ബ്യൂട്ടി പാർലർ എത്തുന്നത്. കണ്ണൂർ സെൻട്രൽ ജയിലിലും ജെൻറ്സ് ബ്യൂട്ടി പാർലർ ആശയം നടപ്പാക്കിയിട്ടുണ്ട്.തടവുകാർക്ക് തൊഴിൽ പരിശീലനം നൽകി അവരുടെ പൂർണമായ മാനസിക പരിവർത്തനം കൂടെയാണ് ഇത്തരം പദ്ധതികളിലൂടെ ജയിൽ വകുപ്പ് ലക്ഷ്യമിടുന്നത്. തടവുകാരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങൾക്ക് മിതമായ നിരക്കിൽ സേവനം നൽകാനും ഇത്തരം സംരംഭങ്ങളിലൂടെയാകും.
ഇന്ത്യയുടെ മിഷന് സുദര്ശന് ചക്രയിൽ പങ്കുചേരാൻ റഷ്യയും
റഷ്യയുമായി ചേർന്ന് പുതിയ സംയോജിത വ്യോമപ്രതിരോധ സംവിധാനം!!
എല്ലാ പൗരന്മാര്ക്കും മേല്‍ രാജ്യം സുരക്ഷിതത്വത്തിന്റെ പുതപ്പ് വിരിക്കും. ഇന്ത്യ അതിന്റെ ആകാശങ്ങളെ സംരക്ഷിക്കും, അതിര്‍ത്തികളെ കാക്കും, പ്രതിരോധം സുസജ്ജമാക്കും… അതിന്റെ പേര് ‘മിഷന് സുദര്ശന് ചക്ര’.. അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രതിരോധ സംവിധാനത്തെ കുറിച്ച് പ്രഖ്യാപനം നടത്തിക്കൊണ്ട് സ്വാതന്ത്ര്യദിന പുലരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രഖ്യാപനം ഇങ്ങനെയായിരുന്നു.
ചെങ്കോട്ടയില്‍ വച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യവേയാണ് മിഷൻ സുദർശൻ ചക്ര എന്ന പദ്ധതി പ്രധാനമന്ത്രി വെളിപ്പെടുത്തിയത്.എന്നാൽ ഇന്ത്യയുടെ അഭിമാന പദ്ധതിയില്‍ പങ്കുചേരാൻ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ റഷ്യയും .സൈല്‍ വ്യോമാക്രമണങ്ങളില്‍നിന്ന് രാജ്യത്തെസംരക്ഷിക്കാൻ നൂതനമായ വ്യോമപ്രതിരോധ സംവിധാനം സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തില്‍ വ്യക്തമാക്കിയിരുന്നു.
ഇന്ത്യയിലെ റഷ്യൻ ഉപസ്ഥാനപതി റൊമൻ ബബുഷ്കിനാണ് പദ്ധതിയില്‍ പങ്കാളിയാകാനുള്ള റഷ്യയുടെ താത്പര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ സുദർശൻ ചക്ര പദ്ധതിയില്‍ റഷ്യൻ ഉപകരണങ്ങള്‍ ഉണ്ടാകുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ബുധനാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബബുഷ്കിൻ സുദർശൻ ചക്രയിലെ റഷ്യയുടെ താത്പര്യം പ്രകടിപ്പിച്ചത്. സൈനിക മേഖലയില്‍ നിലവില്‍ ഇന്ത്യയും റഷ്യയും സഹകരിക്കുന്നുണ്ടെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിലവില്‍ റഷ്യയില്‍നിന്ന് ഇന്ത്യ വാങ്ങിയ എസ്-400 വ്യോമപ്രതിരോധ സംവിധാനത്തിന് ഇന്ത്യ നല്‍കിയിരിക്കുന്നത് സുദർശൻ ചക്ര എന്നപേരാണ്. ഇതേ പേരിലാണ് പുതിയ സംയോജിത വ്യോമപ്രതിരോധ സംവിധാനം കൊണ്ടുവരാനൊരുങ്ങുന്നത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നട്ടെല്ലായാണ് എസ്-400 പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് സുദർശൻ ചക്ര പദ്ധതിയില്‍ സഹകരിക്കാനുള്ള താത്പര്യം റഷ്യൻ ഉപസ്ഥാനപതിയുടെ വാക്കുകളീലൂടെ പുറത്തുവന്നത്.
ഇന്ത്യ ഉപയോഗിക്കുന്ന ആയുധങ്ങളില്‍ 30 ശതമാനത്തോളം റഷ്യൻ നിർമിതമാണ്. ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിനുള്ള സാധ്യത റഷ്യ തേടുന്നുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ബബുഷ്കിന്റെ പ്രസ്താവന. അതേസമയം, ട്രംപ് അടിച്ചേല്‍പ്പിച്ച തീരുവയെ തുടർന്ന് ഇന്ത്യയ്ക്കുള്ള റഷ്യയുടെ പിന്തുണയും അദ്ദേഹം ആവർത്തിച്ചു. റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നതിന് ഇന്ത്യയ്ക്കെതിരെ അമിതമായി നികുതി ചുമത്തുന്നത് നീതികരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഉത്പന്നങ്ങള്‍ക്ക് യു.എസ് വിപണിയില്‍ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെങ്കില്‍, റഷ്യൻ വിപണിയിലേക്ക് ഇന്ത്യയില്‍നിന്നുള്ള ഉത്പന്നങ്ങളെ സ്വാഗതം ചെയ്യുന്നു- ബബുഷ്കിൻ പറഞ്ഞു. ഇന്ത്യയ്ക്കെതിരായ യുഎസ് നികുതികള്‍ നീതികരിക്കാനാകാത്തതാണ്. ബാഹ്യസമ്മർദ്ദങ്ങള്‍ക്ക് വഴങ്ങാതെ ഇന്ത്യ- റഷ്യ ഊർജ്ജ സഹകരണം തുടർന്നും മുന്നോട്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളിനിറഞ്ഞ സമയമാണ്. പക്ഷെ, ഞങ്ങള്‍ക്ക് പരസ്പരമുള്ള ബന്ധത്തില്‍ വിശ്വാസമുണ്ട്- അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഒരു സുഹൃത്തായാണ് കാണുന്നതെങ്കില്‍ യുഎസ് ഒരിക്കലും ഇതുപോലെ പെരുമാറില്ലെന്നും ബബുഷ്കിൻ പറഞ്ഞു