ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന ജലശേഖരം കണ്ടെത്തി ഗവേഷകര്‍!!

ഭൂമിയിൽ രണ്ടു മില്യണ്‍ വര്‍ഷങ്ങളായി ഒളിഞ്ഞിരുന്ന വെള്ളം കണ്ടെത്തി ഗവേഷകര്‍.ഭൂമിയുടെ ഉപരിതലത്തിന് മൂന്ന് കിലോമീറ്റര്‍ താഴെയായി ആണ് ഈ ജലശേഖരം കണ്ടെത്തിയത്. 2016 ല്‍ കാനഡയിലെ ഗവേഷകരാണ് ഈ അസാധാരണ കാര്യം കണ്ടെത്തിയത്.
കാനഡയിലെ ഗവേഷകർ ഒന്റാറിയോയിലെ കിഡ് ക്രീക്ക് ഖനിയിൽ രണ്ട് ബില്യൺ വർഷം പഴക്കമുള്ള വെള്ളമനു കണ്ടെത്തിയത് , ഇതിൽ പുരാതന സൂക്ഷ്മജീവികളുടെ രാസ അവശിഷ്ടങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി
ഒരു ഖനിക്കുള്ളിലാണ് ഭൂമിയില്‍ ഇതുവരെ കണ്ടെത്തിയ വെള്ളത്തിലെ ഏറ്റവും പഴക്കമുള്ള വെള്ളമെന്ന് പറയാവുന്ന വെള്ളം കണ്ടെത്തിയത്. പ്രൊഫസര്‍ ബാര്‍ബറ ഷേര്‍ വുഡ് ലോല്ലാര് നയിച്ച ജിയോളജിസ്റ്റുകളുടെ സംഘത്തിന് അത്ഭുതമായിരുന്നു ഈ കണ്ടുപിടുത്തം. ചെറിയ നീര്‍ക്കുഴികളില്‍ കെട്ടിനില്‍ക്കുന്ന നിലയിലായിരുന്നില്ല, ഒഴുകുന്ന നിലയിലാണ് ഈ വെള്ളം അവര്‍ കണ്ടെത്തിയത്.
ഈ വെള്ളത്തില്‍ നടത്തിയ സൂക്ഷമ പരിശോധനയില്‍ നിരവധി കാര്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിലെ സൂക്ഷമജീവികള്‍ വര്‍ഷങ്ങളായി ഈ വെള്ളത്തില്‍ ഉപേക്ഷിച്ച്പോയ ‘വിരല്‍പ്പാടുകള്‍’ വരെ ഗവേഷകര്‍ കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ പറയുന്നു . വര്‍ഷങ്ങളെടുത്ത് ഈ വെള്ളത്തിലുണ്ടായിരുന്ന ജീവികള്‍ നിക്ഷേപിച്ച സള്‍ഫേറ്റ് അടക്കം ഗവേഷകര്‍ കണ്ടെത്തി. ഇതൊരു രാത്രി കൊണ്ട് ഇവ ഉത്പാദിപ്പിച്ചതല്ലെന്ന് ഗവേഷകര്‍ ഉറപ്പിച്ചുപറയുന്നു. സൂര്യപ്രകാശം ഏല്‍ക്കാത്ത ഈ പ്രദേശത്ത് ജീവിവര്‍ഗങ്ങള്‍ അതിജീവിച്ചത് റേഡിയേഷനിലൂടെ ഉണ്ടാകുന്ന ഊര്ജ്ജത്തിലൂടെയാണെന്നും അവര്‍ വ്യക്തമാക്കുന്നു.
പരിസരത്തുള്ള പാറകളും വെള്ളവും തമ്മിലുണ്ടാവുന്ന റിയാക്ഷനുകളുടെ ഭാഗമായി ഉണ്ടായ സള്‍ഫേറ്റുകള്‍ കാലങ്ങളായി ഇവിടെ നിക്ഷേപിക്കപ്പെട്ടു. ഈ പ്രക്രിയ വെള്ളവും പാറയും കൂടിചേരുമ്ബോഴെല്ലാം തുടര്‍ന്ന് കൊണ്ടേയിരിക്കുമെന്നും അതും ലക്ഷകണക്കിന് വര്‍ഷങ്ങള്‍ ഇത് ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുമെന്നും ഗവേഷകനായ അസിസ്റ്റന്റ് പ്രൊഫസര്‍ ലോങ് ലീ പറയുന്നു. ഈ കണ്ടെത്തല്‍ വഴിതെളിയിക്കുന്നത് ഭൂമിയുടെ ചരിത്രത്തിലേക്ക് മാത്രമല്ല, ഇത്തരം തീവ്രമായ പരിസ്ഥിതിയിലും ജീവന് നിലനില്‍ക്കുന്നത് എങ്ങനെ എന്നതിലേക്ക് കൂടിയാണ്. മുഴുവന്‍ ഇരുട്ട് വീണൊരു പ്രദേശത്ത് സൂക്ഷമജീവികള്‍ ജീവനോടെയുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചതോടെ ചൊവ്വയിലും ഐസ് നിറഞ്ഞ ചന്ദ്രനിലും ജീവനുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്.
മുമ്പ് കണ്ടെത്തിയ ചെറിയ പോക്കറ്റുകളിൽ നിന്ന് വ്യത്യസ്തമായി, ഈ വെള്ളം മിനിറ്റിൽ ലിറ്റർ എന്ന അതിശയിപ്പിക്കുന്ന നിരക്കിൽ ഖനിയിൽ നിന്ന് സ്വതന്ത്രമായി ഒഴുകുന്നുണ്ടായിരുന്നു എന്നാണ് സംഘം പറയുന്നത് .
എന്തായിരിക്കും ഈ വെള്ളത്തിന്റെ രുചി എന്നതാണ് പൊതുജനങ്ങള്‍ക്ക് അറിയാന്‍ ഏറെ താല്പര്യമുള്ള വിഷയമെന്നതില്‍ തര്‍ക്കമില്ല. ഷെര്‍വുഡ് ലോല്ലര് തന്റെ വിരലുപയോഗിച്ച് ഒരു തുള്ളി രുചിച്ച് നോക്കി. ഒരുപാട് പഴക്കം ചെന്ന വെള്ളത്തിന് നല്ല ഉപ്പുരസമാകുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. ആ മുന്‍വിധി തെറ്റിയില്ല.. ഉപ്പിനൊപ്പം നല്ല കയ്പ്പുമുള്ള രുചിയായിരുന്നു ഈ വെള്ളത്തിനത്രേ. അതും കടല്വെള്ളത്തിനേക്കാള് ഉപ്പും കയ്പ്പും കൂടുതലാണ് ഈ വെള്ളത്തിനെന്ന് ഗവേഷകര്‍ പറയുന്നു.
ചൊവ്വയുടെ ഉപരിതലത്തിനടിയിൽ സമാനമായ പുരാതനവും ജീവൻ നിലനിർത്തുന്നതുമായ ജലം നിലനിൽക്കുമെന്ന് സൂചിപ്പിക്കുന്നതിനാൽ, ഈ കണ്ടെത്തൽ ജ്യോതിർജീവശാസ്ത്രത്തിന് കാര്യമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു.