ഇന്ത്യയുമായി കൈകോർക്കാൻ റഷ്യ; ഇതുവരെ കൈകൊടുക്കാതെ ഇന്ത്യയും

ഇന്ത്യയ്ക്ക് തങ്ങളുടെ അത്യാധുനിക അഞ്ചാംതലമുറ യുദ്ധവിമാനമായ എസ്.യു-57 നല്‍കാമെന്ന് റഷ്യ. ഇന്ത്യയ്ക്ക് യുദ്ധവിമാനം നല്‍കാമെന്ന് മാത്രമല്ല ഇന്ത്യയില്‍ തന്നെ സംയുക്തമായി നിർമിക്കാനുള്ള നിക്ഷേപവും നടത്താമെന്നും ഇന്ത്യയുടെ സ്വന്തം അഞ്ചാംതലമുറ യുദ്ധവിമാന വികസനത്തിന് സാങ്കേതിക സഹായങ്ങളും റഷ്യ വാഗ്ധാനം ചെയ്തിട്ടുണ്ട്.
വ്യോമസേനയ്ക്കായി വലിയ തോതില്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ആവശ്യമായി വരുന്ന സമയത്താണ് ഈ ഓഫർ റഷ്യ മുന്നോട്ടുവെച്ചിരിക്കുന്നത്. ചൈന- പാകിസ്താൻ സ്റ്റെല്‍ത്ത് വിമാന ഭീഷണി മറികടക്കാൻ ഇന്ത്യയ്ക്കും കൈവശം സമാനസാങ്കേതിക വിദ്യയുള്ള യുദ്ധവിമാനമാവശ്യമുണ്ട്. ഇതറിഞ്ഞാണ് റഷ്യയുടെ ഓഫർ.
‘R-37M’ എന്ന മിസെെല്‍ ഇന്ത്യയ്ക്ക് നല്‍കാനും ഇന്ത്യയില്‍ തന്നെ നിർമ്മിക്കാനും റഷ്യ തയ്യാറാണെന്നാണ് വിവരം. ബഡ്ജറ്റില്‍ പ്രതിരോധമേഖലയില്‍ ഇത്തവണ 10 ശതമാനത്തോളം കൂടുതല്‍ ഫണ്ട് അനുവദിച്ചിട്ടുണ്ട്. അതും കൂടുതല്‍ പ്രദേശിക നിർമ്മാണത്തിനാണ്. ഇത് ഉപയോഗിച്ച് മിസെെല്‍ ഇവിടെ നിർമ്മാണം നടത്താനാകും.
അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് വികസനത്തിലാണ് ഇന്ത്യ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിന്റെ ഏഴ് സ്ക്വാഡ്രണുകള്‍ സേനയിലുള്‍പ്പെടുത്താനാണ് ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ഇതുവരെ പ്രോട്ടോടൈപ്പ് വികസനത്തിലേക്ക് ഇന്ത്യയ്ക്ക് കടക്കാനായിട്ടില്ല. ഈ സമയത്താണ് റഷ്യയുടെ ഓഫർ.
2010 ല്‍ ഇന്ത്യയും റഷ്യയും സംയുക്തമായി അഞ്ചാം തലമുറ യുദ്ധവിമാന വികസനത്തിനായി കരാർ ഒപ്പിട്ടിരുന്നു. എന്നാല്‍ ഡിസൈൻ, സാങ്കേതിക വിദ്യാ കൈമാറ്റം, പങ്കാളിത്തം തുടങ്ങിയ കാര്യങ്ങളിലെ ഭിന്നതകള്‍ കാരണം ഇന്ത്യ പദ്ധതിയില്‍ നിന്ന് പിന്മാറി. ഈ പദ്ധതിയുമായി റഷ്യ മുന്നോട്ടുപോവുകയും അവസാനം റഷ്യ മിസൈലിൻ്റെ രണ്ട് പരിഷ്കാരങ്ങൾ നിർമ്മിച്ചു –
RVV-BD, ഈസ് ഡെലിയ 810….RVV-BD എന്നത് R-37M ൻ്റെ കയറ്റുമതി പതിപ്പാണ്,ഇതിൽ 200 കിലോമീറ്റർ വരെ വിക്ഷേപിക്കാനാകും. Su-57, Su-35, Su-30, എന്നിവയുൾപ്പെടെ വിവിധ റഷ്യൻ വിമാനങ്ങളുമായി പൊരുത്തപ്പെടുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. പദ്ധതിയില്‍ പിന്നീട് പങ്കാളായാകാനുള്ള അവസരം നിലനിർത്തിയാണ് ഇന്ത്യ അതില്‍ നിന്ന് പിന്മാറിയത്. ഇപ്പോള്‍ അതേ പദ്ധതിയിലേക്കാണ് ഇന്ത്യയെ റഷ്യ ക്ഷണിച്ചിരിക്കുന്നത്. ഇതിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2025 എയ്റോ ഇന്ത്യയില്‍ ഈ മിസെെല്‍ പ്രദർശിപ്പിക്കാനും റഷ്യ ഒരുങ്ങുന്നുണ്ട്. R-37M മിസെെലിന്റെ റേഞ്ച് 200 കിലോമീറ്ററാണ്. ഇത് 100 മെെലിനപ്പുറമുള്ള ലക്ഷ്യസ്ഥാനം വരെ കൃത്യമായി തകർക്കും. ലോകത്ത് തന്നെ വളരെ കുറച്ച് മിസെെലുകള്‍ മാത്രമേ 100 മെെല്‍ ലക്ഷ്യസ്ഥാനം തകർക്കാൻ കഴിവുള്ളൂ. നിലവില്‍ ഇത്തരം ഒരു മിസെെല്‍ ഇന്ത്യയ്ക്ക് വളരെ അത്യന്താപേക്ഷിതമാണ്.
റേഡിയോ കറെക്ഷൻ, ഇനർഷല് കണ്ട്രോള്, ആക്ടീവ് റഡാർ എന്നിവ ഈ മിസെെലിന്റെ സവിശേഷതകളാണ്. ഇവ ഏത് വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലും കൃത്യമായി ടാർഗെറ്റിംഗ് സാദ്ധ്യമാക്കുന്നു. മിസെെല്‍ കൃത്യമായി ലോക്ക് ചെയ്യാനും വിക്ഷേപിച്ചതിന് ശേഷം സ്വയം ലക്ഷ്യത്തില്‍ എത്താനും ‘R-37M’ന് കഴിയും.
15 മീറ്റർ മുതല്‍ 25 കിലോമീറ്റർ വരെ ഉയരമുള്ള ലക്ഷ്യങ്ങളില്‍ എത്താൻ ഈ മിസെെലിന് കഴിയും. മിസെെലിന്റെ ഭാരം ഏകദേശം 510 കിലോഗ്രാമാണ്. 60 കിലോഗ്രാം ഭാരമുള്ള ഉയർന്ന സ്ഫോടകശേഷിയുള്ള ഫ്രാഗ്മെന്റേഷൻ വാർഹെഡാണ് ഇതില്‍ ഉള്ളത്. നീളം 4.06 മീറ്ററാണ്. ഇന്ത്യൻ വ്യോമസേനയ്ക്ക് ഒരു മുതല്‍ക്കൂട്ടായിരിക്കും ‘R-37M’. ദീർഘദൂരം പോകാൻ കഴിയുന്ന ഈ മിസെെല്‍ ഒരു ഇന്ത്യയ്ക്ക് ലഭിച്ചാല്‍ അതിർത്തി രാജ്യങ്ങളില്‍ ഭയം ഉണ്ടാകുന്നു. ഇന്ത്യയുടെ കെെവശമുള്ള R – 77 മിസെെല്‍ വച്ച് നോക്കുമ്ബോള്‍ R-37M റേഞ്ച് വളരെ മികച്ചതാണ്.
യുക്രൈൻ യുദ്ധത്തിലും, സിറിയയിലും റഷ്യ ഇത് ഉപയോഗിച്ചിരുന്നു. എന്നാല്‍ നിലവില്‍ റഷ്യ- യുക്രൈൻ യുദ്ധം നടക്കുന്നതുമൂലം ഇതിന്റെ ഉത്പാദനം മന്ദഗതിയിലാണ്. അതിനാല്‍ തന്നെ ഇന്ത്യ ആവശ്യപ്പെടുന്ന സമയത്ത് നിശ്ചിത എണ്ണം നിർമിച്ച് നല്‍കാനാകുമോയെന്നതില്‍ ഇന്ത്യയ്ക്ക് ആശങ്കയുണ്ട്. ഇത് മനസിലാക്കിയാണ് ഇന്ത്യയില്‍ തന്നെ സംയുക്തമായി നിർമിക്കാമെന്ന് റഷ്യ വാഗ്ധാനം ചെയ്തിരിക്കുന്നത്. എങ്കിലും എൻജിനുള്‍പ്പെടെയുള്ളവയുടെ സാങ്കേതിക വിദ്യാ കൈമാറ്റത്തില്‍ ഇന്ത്യയ്ക്ക് ഉറപ്പുകളൊന്നുമില്ല. അടുത്തുതന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദർശിക്കുന്നുണ്ട്. ഈ സമയത്ത് അമേരിക്കൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയില്‍ യുദ്ധവിമാന ഇടപാടിനെക്കുറിച്ച് ചർച്ചയുണ്ടാകമോയെന്നാണ് അറിയേണ്ടത്.