ഇന്ന് നാലു ജില്ലകളില് കള്ളക്കടല് മുന്നറിയിപ്പ്: ഉയര്ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
Posted On February 5, 2025
0
6 Views
കള്ളക്കടല് പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില് ജാഗ്രതാനിര്ദേശം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ തീരങ്ങളില് ഇന്ന് രാവിലെ 5.30 മുതല് വൈകുന്നേരം 5.30 വരെ 0.2 മുതല് 0.6 മീറ്റര് വരെയും തമിഴ്നാട് തീരത്ത് 0.5 മുതല് 0.7 മീറ്റര് വരെയും ഉയര്ന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. ഉയര്ന്ന തിരമാല കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.കടലാക്രമണത്തിന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില് പറയുന്നു.