ആ ക്രൂരതയുടെ വീഡിയോ ഇങ്ങനെ; ചങ്കു പിടഞ്ഞു പോകും കേട്ടാൽ

സിറിൻജെടുക്കേണ്ട കയ്യിൽ കോമ്പസ്, സങ്കടങ്ങൾക്ക് മുന്നിൽ മനസ്സലിയേണ്ടിടത് അട്ടഹാസവും പൊട്ടിച്ചിരികളും… സെ നോ ടു റാഗിംഗ് എന്ന് എഴുതിവെച്ച ഭിത്തിക്കപ്പുറത്ത് നടന്നത് നരനായാട്ട്… വിവസ്ത്രനാക്കി, കൈകാലുകൾ ബന്ധിച്ച്, ദേഹമാസകലം വരഞ്ഞ് മുറിച്ച്, കണ്ണുകളിൽ ലോഷൻ ഒഴിച്ച്, മുറിവുകളിൽ ഫെവിക്കോൾ പുരട്ടി, 123 എണ്ണി കോമ്പസ് കൊണ്ടും ഡിവൈഡറുകൾ കൊണ്ടും ദേഹമാസകലം ചിത്രം വരച്ചപ്പോഴും അവൻ പറഞ്ഞത് വേണ്ട ഏട്ടാ വേദനിക്കുന്നു എന്ന് മാത്രം….
സ്വന്തം വീട്ടിൽ അച്ഛനാലും അമ്മയാലും പൊതിഞ്ഞു പിടിച്ചു അവരുടെ ജീവനായി വളർന്ന് വന്നവരല്ല ആ കുട്ടികളും.അവഹേളിക്കപ്പെട്ട് ശരീരവും മനസ്സും മുറിഞ് എത്ര രാത്രികളിൽ ആ കുട്ടികൾ ഉറങ്ങാതിരുന്നിട്ടുണ്ടാകും… എത്ര രാത്രികളിൽ അവൾ തങ്ങളുടെ ഉറ്റവരെ കാണണം എന്നോർത്ത് വേദനിച്ചിട്ടുണ്ടാകും….ആരോടും ഒന്നും പറയാനാകാതെ അടക്കിപ്പിടിച്ചു കിടന്നിട്ടുണ്ടാകും
കോട്ടയം ഗാർഡനഗറിലെ ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ പട്ടിക വിഭാഗം ഹോസ്റ്റലിൽ ജനറൽ നഴ്സിംഗ് ആദ്യവർഷ വിദ്യാർഥികളെ മൃഗീയ പീഡനത്തിനിടയാക്കിയ സീനിയർ വിദ്യാർത്ഥികളായ വിവേക് സാമുവൽ രാഹുൽ ജീവ എന്നിവർ അഴിക്കളിലായി.
കേരള govt സ്റ്റുഡൻസ് നഴ്സസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയാണ് മലപ്പുറം കരുമാറപ്പെട്ട സ്വദേശി കെ പി രാഹുൽ രാജ കൂടെള്ളവർ അസോസിയേഷൻ അംഗങ്ങളും…
വേദന തിന്നുന്ന രോഗികൾക്കും പുറമേ അവരുടെ വിവരം അറിയാനായി കാത്തിരിക്കുന്ന കൂട്ടിരിപ്പുകാർക്കും എന്ന് ആശ്വാസമാകേണ്ട വെളുത്ത വസ്ത്രം അണിഞ്ഞ മാലാഖമാർ നരാധമന്മാർ ആകുമ്പോൾ എങ്ങനെയാണ് ഇവർക്ക് മുന്നിലേക്ക് രോഗികളായി ധൈര്യത്തോടെ നമുക്ക് കടന്ന് ചെല്ലാൻ പറ്റുക…സഹപാഠികളോട് ഇല്ലാത്ത എന്ത് കരുണയാവും രോഗികലായി എത്തുന്നവരോട് അവർക്ക് തോന്നുക…
കോമ്പസ് കൊണ്ടും ഡിവൈഡർ കൊണ്ടും ദേഹമാസകലം മുറിവ് ഉണ്ടാക്കുക ആ മുറിവുകളിൽ ഫെവിക്കോൾ ഒഴിച്ച് രസിക്കുന്നു വേദനകൊണ്ട് അലറി കരയുമ്പോൾ വായിലും കണ്ണിലും ലോഷനും ക്രീമുകളും തേക്കുന്നു… അപ്പോഴും തീരുന്നില്ല രഹസ്യ ഭാഗങ്ങളിൽ അടിവസ്ത്രങ്ങൾക്ക് ഉള്ളിലൂടെ ഫെവിക്കോൽ ഒഴിച് അടിവസ്ത്രങ്ങളുമായി ഒട്ടിച്ചു വയ്ക്കുന്നു, രഹസ്യ ഭാഗങ്ങളിൽ ഭാരമേറിയ ടെമ്പൽ എടുത്തു വയ്ക്കുമ്പോൾ വേദന സഹിക്കാനാവാതെ അവൻ ഒന്ന് കരയുമ്പോൾ ആർത്ത് അട്ടഹസിക്കുകയാണ്, മാലാഖമാരുടെ വെളുത്ത വസ്ത്രമിടേണ്ട ഈ ചെകുത്താന്മാർ… വിവരിക്കുമ്പോൾ ഏറെ സങ്കടം ഉണ്ട്… എത്ര വേണ്ടെന്ന് വെച്ചിട്ടും ഇത്തരം വാർത്തകൾ ചെയ്യേണ്ടിവരുന്നത് ഇനിയൊരു ബലിയാട് ഉണ്ടാകരുത് എന്ന് പ്രാർത്ഥനയോടെയാണ്…
കുറെ യുവാക്കൾ ഒരു നാല് ചുവരുകൾക്കുള്ളിൽ പിടയുമ്പോൾ അപ്പുറത്ത് സുഖമായി ഉറങ്ങുന്നുണ്ടാകും അസിസ്റ്റന്റ് വാർഡനും മറ്റു ജീവനക്കാരും … ഒന്നും രണ്ടുമല്ല മൂന്നുമാസമാണ് പുറംലോകം അറിയാത്ത ഈ ക്രൂര പീഡനമുറ അരങ്ങേറിയത്… എന്നിട്ടും അധികാരികളും അധ്യാപകരും അറിഞ്ഞില്ല പോലും….
വീട്ടിലെ ബുദ്ധിമുട്ടുകളെ ഓർത്ത്,ഭീഷണിയെ ഭയന്ന്, ആത്മാഭിമാനത്തിന് മുറിവേൽക്കും എന്ന് പേടിച്ച് ഇത്രനാളും അവരെ ഇത് പറയാതെ മറച്ചുവെച്ചു, എന്നിട്ട് ഇപ്പോൾ പറഞ്ഞെങ്കിൽ എത്രയുണ്ടാകും അവരനുഭവിച്ച വേദന….
കാര്യങ്ങൾ പുറംലോകം അറിഞ്ഞതോടെ നടപടികളും വേഗത്തിൽ ആയി… അധ്യാപകര് അറിയുന്നു ,പ്രിൻസിപ്പൽ അറിയുന്ന പോലീസിനെ വിവരം അറിയിക്കുന്നു… ഒടിവിലിപ്പം അറസ്റ്റും കഴിഞ്ഞു…
അടിക്കുള്ളിൽക്ക് കടക്കുമ്പോഴാണ് പ്രതികളുടെ ആത്മവീര്യത്തിന് തല്ലൊന്നു മങ്ങലേൽക്കുന്നത് . അറിയാതെ പറ്റിപ്പോയതാണത്രേ രക്ഷിക്കണേ എന്ന് കരഞ്ഞപേക്ഷിക്കുന്നുമുണ്ട് ഇപ്പോൾ … ഇനിയിപ്പോൾ മൊഴിയെടുപ്പാണ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ അഞ്ച് അംഗ സമിതിയും അന്വേഷണം തുടങ്ങി..
പീഡനം നടന്നത് അറിഞ്ഞില്ലെന്നും റാഗിങ്ങിനിരയായ കുട്ടികൾ നിലവിളിക്കുന്നത് കേട്ടില്ല എന്നാണ് ഹോസ്റ്റലിലെ ജീവനക്കാരും സെക്യൂരിറ്റി മൊഴി നൽകിയിരിക്കുന്നത്…
എംഎസ്സി നഴ്സിംഗ് വിദ്യാർത്ഥികളും ഈ ഹോസ്റ്റലിൽ തന്നെ താമസിക്കുന്നുണ്ട് അസ്വാഭാവികമായി എന്തെങ്കിലും നടന്നതായി അവർക്കും അറിയില്ല…പോലീസിനും ഇപ്പോൾ സംശയമാണ് ഇത്ര രഹസ്യമായി ഒരു റാഗിംഗ് എങ്ങനെ അരങ്ങേറി…
ഇത് പറഞ്ഞു വരുമ്പോഴും മനസ്സിൽ വരുന്നത് ഒന്നും സംഭവിക്കാത്ത മട്ടിൽ അതേ കോളേജിൽ വന്ന പഠിച്ചിറങ്ങുന്ന ഈ ചെകുത്താന്മാരെ തന്നെയാണ്
പക്ഷേ ഇതും വെറും പ്രഹസനമായി മാറാതിരിക്കട്ടെ… മനുഷ്യാവകാശ നിയമങ്ങളും നിയമവ്യവസ്ഥയിലെ പഴുതുകളും പ്രതികളുടെ പ്രായവും പരിഗണിച്ച് മാതൃകാപരമായി മാത്രം ശിക്ഷിച്ചു ഈ നരാധമന്മാരെ വീണ്ടും പരീക്ഷയെഴുതി മാലാഖയുടെ കുപ്പായം അണിയാൻ നിയമം അനുവദിക്കാതിരിക്കട്ടെ…