വെറുതെ ഇറാനെ ചൊറിയാൻ നിൽക്കണ്ട ട്രംപേ പണികിട്ടും

ആണവകേന്ദ്രങ്ങളിലേതിലെങ്കിലും ആരെങ്കിലും ആക്രമണം നടത്താൻ തുനിഞ്ഞാല്‍ മറുപടി രൂക്ഷയുദ്ധമായിരിക്കുമെന്ന് ക്ടുത്ത നിലപാടെടുത്തിരിക്കുകയാണ് ഇറാൻ. രാജ്യത്തിന്റെ വിദേശകാര്യമന്ത്രിയാണ് ഇസ്രയേലിനെയും യുഎസിനെയും ലക്ഷ്യം വച്ചു താക്കീത് പുറപ്പെടുവിച്ചത്. പുതുതായി സ്ഥാനമേറ്റെടുത്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ ഇസ്രയേലിനുമേല്‍ സമ്മർദ്ദം ചെലുത്തുമെന്ന അഭ്യൂഹത്തിനു പിന്നാലെയാണ് താക്കീത്.
ബെഗിൻ ഡോക്ട്രീൻ എന്ന നയമനുസരിച്ച് തങ്ങളുടെ എതിരാളികളാരെങ്കിലും അണ്വായുധ ശേഷി വികസിപ്പിക്കാൻ ശ്രമിച്ചാല്‍ അതു തകർക്കാൻ ശ്രമിക്കുന്നത് ഇസ്രയേലിന്റെ ശീലമാണ്. 1981 ജൂണ്‍ 7നു ഇറാക്കിലെ ഓസിറാഖിലുള്ള ആണവ റിയാക്ടർ ഇതുപോലെ തകർത്തെറിഞ്ഞു.ഇവിടെ അണ്വായുധം വികസിപ്പിക്കുന്നെന്ന് ആരോപിച്ചായിരുന്നു ഇത്.
2018 ല്‍ സിറിയയിലെ അല്‍ കിബർ ആണവകേന്ദ്രവും ഇസ്രയേലിന്റെ ഫൈറ്റർ ജെറ്റുകള്‍ തകർത്തു. ഇറാനിലെ ആണവ റിയാക്ടറുകളില്‍ വൈറസ് ആക്രമണം നടത്തുന്നതും അവിടത്തെ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകങ്ങളില്‍ മൊസാദിനുള്ള കൈയുമെല്ലാം ഇപ്പോഴും ചർച്ചാവിഷയമാണ്.
ഈ സാഹചര്യത്തിൽ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇറാന് വ്യക്തമാക്കി .ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ ഒഴിപ്പിക്കാനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതി വംശീയ ഉന്മൂലനത്തിന് തുല്യമാണെന്നും അത് നടപ്പാക്കാന്‍ പാടില്ലെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മയില്‍ ബഗായി പറഞ്ഞു.
ഈ കൂടിക്കാഴ്ച തങ്ങൾക്കെതിരെയുള്ള വളാണെന്ന് ഇറാന് ഉറപ്പാണ് അതുകൊണ്ട് തന്നെയാണ് കൂടിക്കാഴ്ചയ്ക്ക് മുൻപാണ് തന്നെ ഇറാൻ നിങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇസ്രയേലും യുഎസും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ഡോണള്‍ഡ് ട്രംപ് ഇറാന്റെ ആണവകേന്ദ്രങ്ങളെ ആക്രമിക്കാൻ ഇസ്രയേലിനുമേല്‍ സമ്മർദ്ദം ചെലുത്താനുള്ള സാധ്യതയേറെയാണ് .
നെതന്യാഹു ഇക്കാര്യത്തില്‍ സമ്മര്‍ദം ചെലുത്തും, എന്നാല്‍ അന്താരാഷ്ട്ര സമൂഹം പലസ്തീനെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
”ജോർദാനിലേക്കും ഈജിപ്തിലേക്കും ഗസ്സക്കാരെ ബലമായി പറഞ്ഞുവിടുന്ന പദ്ധതിക്ക് പകരം അവരുടെ സ്വയം നിർണ്ണയാവകാശത്തെ സംരക്ഷിക്കണം. വെടിനിർത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഗസ്സ മുനമ്ബിലും വെസ്റ്റ് ബാങ്കിലും അതിക്രമങ്ങളും കൂട്ടക്കൊലകളും തുടരുകയാണെന്നും”- എസ്മയില്‍ ബഗായി വ്യക്തമാക്കി.
ഗസ്സയില്‍ നിന്ന് ഫലസ്തീനികളെ കുടിയിറക്കുന്നതുമായി ബന്ധപ്പെട്ട് അറബ് വിദേശകാര്യ മന്ത്രിമാര്‍ ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇറാന് നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനികളെ അവരുടെ ഭൂമിയില്‍ നിന്ന് നിർബന്ധിതമായി കുടിയിറക്കുന്നതിനെതിരെ അഞ്ച് അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവന പുറത്തിറക്കിയിരുന്നത്. ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളില്‍ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും ഉദ്യോഗസ്ഥരുമാണ് പ്രസ്താവന ഇറക്കിയത്.
ട്രംപിൻ്റെ നീക്കം മേഖലയിലെ സ്ഥിരതക്ക് ഭീഷണിയാണ്. സംഘർഷം വ്യാപിക്കുമെന്നും സമാധാനത്തിനുള്ള സാധ്യതകളെ തുരങ്കം വയ്ക്കുമെന്നും പലസ്തീൻ അതോറിറ്റിയും അറബ് ലീഗും വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ചയാണ് നെതന്യാഹുവും ട്രംപും തമ്മിലെ കൂടിക്കാഴ്ച നടക്കുന്നത്. ട്രംപ് രണ്ടാമതും അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് നെതന്യാഹു കൂടിക്കാഴ്ക്ക് എത്തുന്നത്. ഹമാസുമായുള്ള വെടിനിർത്തല്‍ കരാറിലെ രണ്ടാംഘട്ടത്തെക്കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്യുക.
അതിനിടെ ഇസ്രയേലിനു 90 പ്ലൂട്ടോണിയം ന്യൂക്ലിയർ ആയുധങ്ങളുണ്ടെന്നും 100 മുതല്‍ 200 വരെ ആയുധങ്ങളുണ്ടാക്കാനുള്ള പ്ലൂട്ടോണിയം ശേഷി ഉണ്ടെന്നുള്ളതും അഭ്യൂഹം ശക്തമായകുന്നു . എന്നാല്‍ ഇസ്രയേല്‍ സ്വന്തം നിലയില്‍ ആണവായുധ പരീക്ഷണങ്ങളൊന്നും ഇതുവരെ ശ്രദ്ധ തേടുന്ന തരത്തില്‍ നടത്തിയിട്ടുമില്ല.
ഔദ്യോഗികമായി അണുശക്തിയാണെന്ന് ഇസ്രയേല്‍ അംഗീകരിച്ചിട്ടില്ലെങ്കിലും രാഷ്ട്രത്തിന് അണ്വായുധങ്ങളുണ്ടെന്നാണ് പ്രതിരോധവിദഗ്ധരില്‍ ഭൂരിപക്ഷവും വിശ്വസിക്കുന്നത്.അങ്ങനെയെങ്കില്‍ ലോകത്തെ ഒൻപതാമത്തെ ആണവശക്തിയാണു രാജ്യം. ആണവ നിർവ്യാപന കരാറില്‍ ഒരിക്കലും ഒപ്പുവയ്ക്കാൻ ഇസ്രയേല്‍ തയാറായിട്ടില്ല എന്നതും വസ്തുത.
1979 ല്‍ ഇന്ത്യൻ മഹാസമുദ്രത്തില്‍ സംഭവിച്ച വേലാ സംഭവം ഇസ്രയേലിന്റെ ആണവായുധ പരീക്ഷണമാണെന്നും വാദങ്ങളുണ്ടായിട്ടുണ്ട്.
ഇസ്രയേലിലെ ഡിമോണയിലുള്ള നെഗേവ് ന്യൂക്ലിയർ റിസർച് സെന്ററിലാണു ആണവായുധത്തിനു വേണ്ടിയുള്ള പ്ലൂട്ടോണിയം നിർമിക്കപ്പെടുന്നതെന്നാണ് കരുതുന്നത് .
സ്വാഭാവിക യുറേനിയം പ്രക്രിയകള്‍ക്കു വിധേയമാക്കിയ ശേഷം പ്ലൂട്ടോണിയം വേർതിരിച്ചെടുക്കുന്ന രീതിയാണ് ഡിമോണയിലെ റിയാക്ടറില്‍.വർഷം 10 കിലോയോളം പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാൻ റിയാക്ടറിനു ശേഷിയുണ്ടെന്ന് യുഎസ് കോണ്‍ഗ്രസിനു വേണ്ടി 1980ല്‍ നടത്തിയ ഒരു പഠനം പറയുന്നു.1960ല്‍ യുഎസില്‍ നിന്നു 300 കിലോഗ്രാം യുറേനിയം ഇസ്രയേലിനു ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്.