മകള്‍ ഹോളി ആഘോഷിച്ചതില്‍ എന്താണ് തെറ്റ്, ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്ത വലിച്ചെറിയപ്പെടുമ്പോൾ ഈ മൗലാനമാർ എവിടെ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ

ഹോളി ആഘോഷിച്ച തന്റെ മകള്‍ക്കെതിരെ ഇസ്ലാം പണ്ഡിതർ വിമർശനമുന്നയിച്ച സാഹചര്യത്തില്‍ തക്ക മറുപടിയുമായി ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ ഹസിൻ ജഹാൻ .എന്റെ മകള്‍ ഹോളി കളിച്ചതില്‍ എന്താണ് തെറ്റെന്നും , ഒരു പെണ്‍കുട്ടി ബലാത്സംഗം ചെയ്ത് വലിച്ചെറിയുമ്ബോള്‍, ഈ മൗലാനമാർ എവിടെയാണെന്നും ഹസിൻ ജഹാൻ ചോദിക്കുന്നു.
“എന്റെ മകളോ ഞാനോ ഹോളി ആഘോഷിക്കുന്നതില്‍ ആർക്കെങ്കിലും എതിർപ്പുണ്ടെങ്കില്‍, ഞാൻ മതത്തെക്കുറിച്ച് ഒട്ടും അജ്ഞനല്ലെന്ന് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മാതാപിതാക്കള്‍ ഞങ്ങളെ മതം പഠിപ്പിച്ചു. എന്റെ മകള്‍ ഹോളി കളിച്ചതല്ലാതെ ഒരു കുറ്റവും ചെയ്തിട്ടില്ല. സ്ത്രീകളുടെ വസ്ത്രങ്ങള്‍, അവരുടെ സ്വഭാവം, ബുർഖ ധരിക്കല്‍, ക്ഷേത്രങ്ങളില്‍ പോകല്‍, ദുർഗാ പൂജ ആഘോഷിക്കല്‍ എന്നിവയ്ക്കെതിരെ വിരല്‍ ചൂണ്ടുന്ന അതേ മുല്ലമാരോ മുസ്ലീങ്ങളോ ആണ് ഇവർ.
എന്നാല്‍ ഒരു പുരുഷൻ ഒരു സ്ത്രീയോടോ പെണ്കുട്ടിയോടോ തെറ്റ് ചെയ്യുമ്ബോള്‍, ഒരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കുമ്ബോള്‍, ഹലാല ചെയ്യുമ്ബോള്‍, ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് വലിച്ചെറിയുമ്ബോള്‍, ഈ മൗലാനമാർ എവിടെയാണ് എന്നും ”ഹസീൻ ജഹാൻ ചോദിച്ചു .
മുൻപ് ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ചാമ്പ്യൻ ട്രോഫി വേളയിൽ റംസാൻ വ്രതം അനുഷ്ഠിക്കാത്തതിനെ കുറ്റപ്പെടുത്തിയ മതപണ്ഡിതൻ ഇപ്പോൾ കഴിഞ്ഞ ദിവസം ഷമിയുടെ മകൾ ഹോളി ആഘോഷിച്ചതിനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു .ഷമിയുടെ മകൾ ഐറ സുഹൃത്തുക്കൾക്കൊപ്പം ഹോളി ആഘോഷിച്ചതാണ് ഓൾ ഇന്ത്യ മുസ്ലീം ജമാഅത്തിന്റെ ദേശീയ പ്രസിഡന്റുമായ മൗലാന ഷഹാബുദ്ദീൻ റസ്വിയെ പ്രകോപിപ്പിച്ചത്.
ഇതെല്ലാം ശരിയത്തിന് എതിരാണെന്നും കുട്ടികൾക്ക് ഇത് വിശദീകരിച്ചു കൊടുക്കണമെന്നും പറഞ്ഞുകൊണ്ട് റസ്വി വീഡിയോ പുറത്തിറക്കി.വിഡിയോയിൽ പറഞ്ഞത് ഷമിയുടെ മകൾ ഐറ അറിയാതെ ഹോളി കളിച്ചിട്ടുണ്ടെങ്കിൽ അത് അവളുടെ മണ്ടത്തരമാണെന്നും, മനഃപൂർവ്വം ഹോളി കളിച്ചാൽ അത് ശരിയത്തിന് എതിരായി പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഷമിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും നേരത്തെ അഭ്യർത്ഥിച്ചിട്ടുള്ളതാണ്.
നിങ്ങളുടെ കുട്ടികൾ ശരിയത്ത് വിരുദ്ധമായത് ചെയ്യാൻ അനുവദിക്കരുത്. ഹിന്ദുക്കൾക്ക് ഹോളി എന്നാൽ വലിയ ആഘോഷമായിരിക്കും. പക്ഷെ മുസ്ലീങ്ങൾ ഹോളി ആഘോഷം ഒഴിവാക്കുക തന്നെ വേണം. ശരിയത്ത് നിയമം മനസിലാക്കിയതിന് ശേഷം ഹോളി ആഘോഷിക്കുന്നത് കുറ്റകൃത്യമാണെന്നും മതപണ്ഡിതൻ ഓർമിപ്പിച്ചു. കൂടാതെ ഹോളി ആഘോഷിച്ച ചിത്രം പങ്കുവച്ചതിന് പിന്നാലെ ഷമിയുടെ മകള്‍ ഐറയ്ക്ക് നേരെ ജിഹാദികളുടെ സൈബറാക്രമണം ഉണ്ടായിരുന്നു .
റംസാന് മാസത്തില്‍ ഹോളി ആഘോഷിച്ചു എന്നതിനെയാണ് പലരും കമന്റ് ബോക്സില്‍ വിമര്‍ശിക്കുന്നത്. ഷമിയുടെ മുന്‍ഭാര്യ ഹസിൻ ജഹാൻ പങ്കുവച്ച ചിത്രത്തിലാണ് കമന്റുകള്‍. ‘നിങ്ങള്‍ മുസ്ലിം ആണോ അല്ലെയോ’ എന്നാണ് ഒരു കമന്റ്. ഇത് റമദാന് മാസമാണ്, നിങ്ങളെ ഓര്‍ത്ത് നാണം തോന്നുന്നു എന്നാണ് ഒരു കമന്റ്. ഇത്തരം വിദ്യാഭ്യാസമാണോ നിങ്ങള്‍ മകള്‍ക്ക് നല്‍കുന്നത് എന്നും കമന്റുണ്ട്.
സംഭവം വാര്‍ത്തയായതോടെ പലരും പിന്തുണയുമായും കമന്റ് ബോക്സിലുണ്ട്. കുട്ടിക്ക് ഹോളി ആശംസകളറിയിക്കുകയാണ് സൈബര്‍ ലോകം. ഹോളി ആശംസകൾ, സമൂഹത്തിൽ മനുഷ്യനായിരിക്കുക. ഇതാണ് ലോകം, അതിനെക്കുറിച്ച് വിഷമിക്കേണ്ട എന്നാണ് പിന്തുണച്ച് കൊണ്ടുള്ള കമന്റ്.വിവാഹ ബന്ധം പിരിഞ്ഞ ശേഷം മകൾ ഐറ, ഹസിൻ ജഹാനൊപ്പമാണ് താമസം. പ്രായത്തിൽ തന്നേക്കാൾ 10 വയസിനു മൂത്ത ഹസിൻ ജഹാനെ 2014 ജൂൺ ആറിനാണ് മുഹമ്മദ് ഷമി വിവാഹം ചെയ്തത്.