വടക്കന്‍ അയര്‍ലാന്‍ഡില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ മുങ്ങി മരിച്ചു
വടക്കന്‍ അര്ലാന്ഡില് മലയാളി വിദ്യാര്‍ത്ഥികള്‍ തടാകത്തില്‍ മുങ്ങി മരിച്ചു. ജോസഫ് സെബാസ്റ്റ്യന്‍(16), റുവാന്‍(16) എന്നിവരാണ് മരിച്ചത്. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് സംഭവം. ഇന്ത്യന്‍ സമയം വൈകീട്ട് ആറരയോടുകൂടിയാണ് സംഭവം നടന്നത്. ഇരുവരും സെന്റ് കൊളംബസ് കോളോജ് വിദ്യാര്‍ത്ഥികളാണ്.
എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജുവിജി ദമ്പതികളുടെ മകനാണ് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകനാണ് റുവാന്‍.
കൂട്ടൂകാരോടൊപ്പം തടാകത്തിലിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിപോവുകയായിരുന്നുവെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. ഒരാള്‍ സംഭവ സ്ഥലത്തും മറ്റൊരാള്‍ ആശുപത്രിയില്‍ എത്തിയതിനു ശേഷവുമാണ് മരിച്ചതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇവരുടെ ഒപ്പമുണ്ടായിരുന്ന കുട്ടി ഒച്ചവെച്ചതു കേട്ടാണ് ആളുകള്‍ സംഭവമറിഞ്ഞത്.
Content Highlights – Malayali students drowned in lake in Northern Ireland