ജാര്‍ഖണ്ഡില്‍ ചമ്ബൈ സോറന് ഭൂരിപക്ഷം; വിശ്വാസ വോട്ടെടുപ്പില്‍ ലഭിച്ചത് 47 എംഎല്‍എമാരുടെ പിന്തുണ
ജാർഖണ്ഡില്‍ അടുത്തിടെ മുഖ്യമന്ത്രിയായി അധികാരമേറ്റ ചമ്ബൈ സോറന്റെ ജെഎംഎം – കോണ്‍ഗ്രസ്-ആർജെഡി സഖ്യ സർക്കാരിന് വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം ലഭിച്ചു.
80 അംഗങ്ങളുള്ള നിയമസഭയില്‍ 47 എംഎല്‍എമാരുടെ പിന്തുണയാണ് ചമ്ബൈ സോറന് ലഭിച്ചത്. എതിർത്ത് 29 എംഎല്‍എമാർ വോട്ട് ചെയ്തു. കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ഇഡി കസ്റ്റഡിയിലുള്ള മുൻമുഖ്യമന്ത്രി ഹേമന്ത് സോറനും കോടതി അനുമതിയോടെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ബിജെപി അട്ടിമറി ശ്രമങ്ങള്‍ നടത്തുന്നതായി ആരോപിച്ച് ഭരണകക്ഷി എംഎല്‍എമാരെ ഹൈദരാബാദിലെ റിസോർട്ടില്‍ താമസിപ്പിച്ചിരിക്കുകയായിരുന്നു. വിശ്വാസ വോട്ടെടുപ്പിന് മുന്നോടിയായി കഴിഞ്ഞ ദിവസം രാത്രിയിലാണ് ഇവരെ തലസ്ഥാനത്ത് എത്തിച്ചത്. ചമ്ബൈ സോറന് 41 എംഎല്‍എമാരുടെ പിന്തുണ അനിവാര്യമായിരുന്നു.