മനോരമയുടെ കോൺഗ്രസ്സ് വിധേയത്വം പൊളിച്ചടുക്കി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്
കോടതി കോൺഗ്രസ്സ് നേതാവ് മുഹമ്മദ് ഷിയാസിനോട് ചോദിച്ച ചില ഗൗരവകരമായ ചോദ്യങ്ങൾ, വളരെ ലാഘവത്തോടെ പത്രത്തിൻറെ 17 ആം പേജിൽ വർത്തമാനം എന്ന തലക്കെട്ടിൽ ആണ് മനോരമ നല്കിയത്. ഇടത് പക്ഷത്തെ നേതാക്കളോ, എസ്എഫ്ഐ പ്രവർത്തകരോ, അല്ലെങ്കിൽ അവരുടെയൊക്കെ അയൽക്കാരോ ആയിരുന്നു ഈ മുഹമ്മദ് ഷിയാസിന്റെ സ്ഥാനത്ത് എങ്കിൽ, മുൻപേജിൽ വെണ്ടയ്ക്ക അക്ഷരത്തിൽ മനോരമ വാർത്ത കൊടുക്കുമായിരുന്നു. അത്രയ്ക്കുണ്ട് മലയാള മനോരമയുടെ കോൺഗ്രസിനോടുള്ള സ്നേഹവും വിധേയത്വവും. ഇത് കോടതി ഷിയാസിനോട് വിശേഷം ചോദിച്ചതാണെന്ന മട്ടിലാണ് മനോരമ കൈകാര്യം ചെയ്തിരിക്കുന്നത്.
സഖാവ് വി കെ സനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ഇക്കാര്യങ്ങൾ എടുത്ത് പറഞ്ഞ് പരിഹസിക്കുന്നുണ്ട്. ”മൃതദേഹം മോഷ്ടിച്ച് കൊണ്ട് ഓടിയതല്ലേ” എന്ന് തന്നെയാണ് കോടതി ചോദിച്ചതെന്നനും അദ്ദേഹം പറയുന്നുണ്ട്. നിരവധി രസകരമായ കമന്റുകളാണ് ആ പോസ്റ്റിന് കീഴെ വന്നിരിക്കുന്നത്. ”മനോരമയുടെ കോൺഗ്രസിനോട് ഉള്ള ആത്മാർഥതയുടെ നൂറിലൊരംശം കോൺഗ്രസ് നേതാക്കൾക്ക് ഉണ്ടായിരുന്നെങ്കിൽ കോൺഗ്രസ് എന്നേ രക്ഷപ്പെട്ടെനേ” എന്നാണ് ഒരാളുടെ കമൻറ്..