രാഹുൽ ഗാന്ധിയുടെ നിശാ പാർട്ടി വീഡിയോ: ബിജെപിക്കെതിരെ ആഞ്ഞടിച്ച് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര
ഒരാള്‍ അയാളുടെ സ്വകാര്യവും വ്യക്തിപരവുമായ നിമിഷങ്ങള്‍ വിവാഹ പാര്‍ട്ടിയിലോ നിശാ ക്ലബിലോ ചെലവഴിക്കുന്നതില്‍ മറ്റുള്ളവര്‍ ഇടപെടേണ്ടതില്ലെന്ന് തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര. രാഹുൽ ഗാന്ധി വിവാഹ പാർട്ടിയിൽ പങ്കെടുത്തതിൻറെ വീഡിയോ ഉയർത്തിക്കാട്ടി പരിഹസിച്ച ബിജെപിക്ക് എതിരെയാണ് എംപി മൊഹുവ മൊയ്ത്രയുടെ വിമർശനം. ട്വിറ്ററിലൂടെയാണ് മൊയ്ത്ര വിമർശനം ഉന്നയിച്ചത്.
ഒരാളുടെ സ്വകാര്യ ജീവിതത്തിലേക്ക് ചൂഴ്ന്ന് നോക്കി വിമര്‍ശിക്കുന്ന ബിജെപിയുടെ രോഗാതുരമായ സമീപനമാണ് , വിവാദം വെളിച്ചത്ത് കൊണ്ടുവരുന്നതെന്ന് അവർ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ട്രോളാക്കി ചിരിക്കുന്ന ബിജെപിക്കാര്‍ ചായക്കോപ്പയില്‍ ബിയര്‍ ഒഴിച്ച് കുടിക്കുന്ന തരം ഇരട്ടത്താപ്പാണോ സ്വന്തം ജീവിതത്തില്‍ പാലിക്കാറുള്ളതെന്നും തൃണമൂല്‍ എംപി ചോദിച്ചു. ഒരാള്‍ സ്വകാര്യ ജീവിതത്തില്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്നും മൊഹുവ മൊയ്ത്ര ആഞ്ഞടിച്ചു.
രാഹുല്‍ ഗാന്ധിയ്ക്കെതിരെ ബിജെപി നടത്തുന്ന സൈബര്‍ ആക്രമണത്തെ പ്രതിരോധിച്ചുകൊണ്ടായിരുന്നു മൊഹുവ മൊയ്ത്രയുടെ പ്രതികരണം. നേപ്പാളില്‍ ഒരു വിവാഹ പാര്‍ട്ടിയില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങള്‍ പങ്കുവച്ച് ബിജെപി കടുത്ത പരിഹാസമുയര്‍ത്തിയിരുന്നു. ഇത് വ്യാപകമായി പ്രചരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് മൊഹുവ മൊയ്ത്രയുടെ പ്രതികരണം.