കേന്ദ്രമന്ത്രിമാര്‍ തലസ്ഥാനത്തേക്ക്; രാജീവ് ചന്ദ്രശേഖറിനായി പ്രമുഖരെ കളത്തിലിറക്കി ബിജെപി

തിരുവനന്തപുരം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് താരപ്രചാരകരെ ഇറക്കി ബിജെപി.
കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തി രാജീവ് ചന്ദ്രശേഖറുടെ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തില്‍ നിന്ന് ഇനിയും പ്രമുഖര്‍ രാജീവ് ചന്ദ്രശേഖറിനായി എത്തുമെന്നാണ് ബിജെപി നല്കുന്ന സൂചന.
കേന്ദ്രമന്ത്രി കൂടിയായ സ്ഥാനാര്‍ത്ഥിക്കു വേണ്ടി കേന്ദ്രമന്ത്രിമാരെ കൂടുതലായി ഇറക്കാനാണ് നീക്കം. ഇത്തവണ മണ്ഡലം ഒപ്പം നിര്‍ത്തണമെന്നതാണ് ബിജെപിയുടെ ലക്ഷ്യം. നിര്‍മല സീതാരാമന് സ്ഥാനാര്‍ത്ഥിക്കൊപ്പം മണ്ഡലത്തിലെ വ്യവസായ പ്രമുഖരെയും കണ്ടു. രാജീവ് ചന്ദ്രശേഖറിനെ ജയിപ്പിച്ചാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ കേരളത്തില്‍ നേരിട്ട് ലഭിക്കുമെന്നാണ് ബിജെപിയുടെ വാഗ്ദാനം.