സമാധാന പ്രസംഗം നടത്തുന്ന ഷാഫി പറമ്പിലിനോട് കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ഉയർത്തി DYFI സംസ്ഥാന സെക്രട്ടറി V.K.സനോജ്
Posted On April 6, 2024
0
271 Views

ഷാഫി പറമ്പിലിനോട് ചില കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ചോദിക്കുകയാണ് DYFI സംസ്ഥാന സെക്രട്ടറി V.K. സനോജ്. അദ്ദേഹം ഫേസ്ബുക്കിൽ പങ്ക് വെച്ച ഒരു പോസ്റ്റാണിപ്പോൾ വൈറൽ ആയി മാറിയത്.
പോസ്റ്റിൻറെ പൂർണ്ണരൂപം ഇങ്ങനെയാണ്..

ഷാഫി പറമ്പിലിനോട്,
- ധീരജ് എന്ന 19 വയസുകാരനെ ക്രൂരമായി കൊന്ന് കളഞ്ഞ നിഖിൽ പൈലിയെന്ന ക്രിമിനലിനെ യൂത്ത് കോൺഗ്രസ് നേതൃസ്ഥാനത്തേക്ക് കൊണ്ട് വന്നത് നിങ്ങൾ ആ സംഘടനയുടെ നേതാവായിരുന്നപ്പോഴല്ലേ? അതേ നിഖിൽ പൈലിയുടെ ചുമലിൽ കയ്യിട്ടു നിന്ന് ആരെ പറ്റിക്കാനാണ് നിങ്ങൾ അഹിംസാ പ്രസംഗം നടത്തുന്നത്?
- ലാൽജി കോളന്നൂർ, മധു ഈച്ചരത്ത് എന്നീ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കോൺഗ്രസ്സിലെ മറുഗ്രൂപ്പുകാർ വെട്ടിക്കൊന്നപ്പോൾ എവിടെയായിരുന്നു നിങ്ങൾ? കൊല്ലപ്പെട്ട ആ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുടുംബങ്ങൾക്ക് എന്ത് നീതിയാണ് താങ്കൾ വാങ്ങി കൊടുത്തത്?
- മലപ്പുറം തുവ്വൂരിൽ പാവപ്പെട്ട യുവതിയെ കൊന്ന് വീട്ടുവളപ്പിൽ കുഴിച്ചുമൂടിയ ശേഷം പോലീസ് സ്റ്റേഷൻ മാർച്ച് നാടകം നടത്തിയത് നിങ്ങളുടെ മണ്ഡലം സെക്രട്ടറിയല്ലേ? ക്രിമിനൽ സംഘങ്ങളുടെ കൂടാരമായി മാറിയ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാവായിരുന്നില്ലേ നിങ്ങൾ?
- യൂത്ത് കോൺഗ്രസുകാരായ യുവതികൾ നിങ്ങളുടെ പാർട്ടിയുടെ ചിന്തൻ ശിബിരിൽ വച്ച് അവർക്കേൽക്കേണ്ടി വന്ന ലൈംഗീക അധിക്ഷേപങ്ങൾക്കെതിരെ പരാതി തന്നില്ലേ. സ്ത്രീകളുടെ ആത്മാഭിമാനത്തിന് വിലയിട്ട ആ യൂത്ത് കോൺഗ്രസ് ക്രിമിനലുകൾക്കെതിരെ എന്ത് നടപടിയാണ് അന്ന് നിങ്ങളെടുത്തത്?
- പഴക്കച്ചവടത്തിന്റെ മറവിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വ്യാപാരം നടത്തിയത് നിങ്ങളുടെ പ്രവർത്തകനല്ലേ? നിങ്ങളുടെ സംസ്ഥാന നേതാവിന്റെ വീട്ടിൽ നിന്നല്ലേ വിൽപ്പനക്ക് വച്ച കഞ്ചാവ് പിടികൂടിയത്? നാൽപ്പത് കിലോ കഞ്ചാവുമായി പിടിയിലായത് നിങ്ങളുടെ സംഘടനയുടെ അരുവിക്കര മണ്ഡലം സെക്രട്ടറിയായിരുന്നില്ലേ? നിങ്ങൾ നേതാവായിരുന്ന കാലത്തല്ലേ യൂത്ത് കോൺഗ്രസ് ക്രിമിനൽ സംഘങ്ങൾ മയക്കുമരുന്ന് മാഫിയയായി മാറിയത്?
- റെയിൽവേയുടെ വസ്തുവകകൾ മോഷ്ടിച്ച് വിൽക്കുന്നതിനിടയിൽ പിടിക്കപ്പെട്ട് ജയിലിലായ യൂത്ത് കോൺഗ്രസ് കൊല്ലം ജില്ലാ സെക്രട്ടറി താങ്കളുടെ സഹപ്രവർത്തകൻ ആയിരുന്നില്ലേ?
- അമ്മയെയും മകളെയും പീഡിപ്പിച്ചതിന് ജയിലിൽ അടയ്ക്കപ്പെട്ട യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ നേതാവിനെ സംരക്ഷിച്ചത് നിങ്ങളല്ലേ?
- സംഘടനാ തെരഞ്ഞെടുപ്പിൽ ജയിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ച കേസിൽപെട്ട വ്യക്തിയല്ലേ നിങ്ങളുടെ തെരഞ്ഞെടുപ്പിന്റെ മുഖ്യചുമതലക്കാരൻ ?
നിരപരാധികളുടെ ചോരയിൽ ചവിട്ട് നിന്നാണ്
ഷാഫീ നിങ്ങൾ സമാധാന പ്രസംഗം നടത്തുന്നത്.
വി കെ സനോജ്
https://www.facebook.com/share/p/Lva1Wkz4ay8oViM4/?mibextid=oFDknk
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025