രാഹുല്‍ ഗാന്ധി വയനാടിനെ കൈവിടില്ല?; അമേഠിയിലും വയനാട്ടിലും മത്സരിച്ചേക്കും
രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് തന്നെ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. രാഹുലിന് മത്സരിക്കാൻ മറ്റൊരു സുരക്ഷിത മണ്ഡലം ഇല്ലെന്ന വിലയിരുത്തലിലാണ് ഹൈക്കമാൻഡ് എന്നാണ് റിപ്പോർട്ട്.
മറ്റൊരു മണ്ഡലത്തില്‍ മത്സരിക്കുന്നതിനെക്കുറിച്ച് രാഹുല്‍ ഹൈക്കമാൻഡ് നേതൃത്വത്തോട് ഇതുവരെ മനസ് തുറന്നിട്ടില്ല. കേരളത്തില്‍ കോണ്‍ഗ്രസ് -ഇടത് പോരാട്ടത്തെ ന്യായീകരിച്ച് കോണ്‍ഗ്രസിൻ്റെ ദേശീയ നേതാക്കള്‍ രംഗത്ത് വന്നിരുന്നു. രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിനുള്ള താത്വിക ന്യായീകരണമാണ് ദേശീയ നേതാക്കള്‍ ന്യായികരിക്കുന്നതും രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതിൻ്റെ മുന്നോടിയാണെന്നാണ് വിവരം.
രാഹുലിൻ്റെ രണ്ടാം മണ്ഡലമായി അമേഠിയും പരിഗണനയിലുണ്ട്. രാഹുല്‍ ഗാന്ധി വിദേശത്തുനിന്നും മടങ്ങിയെത്തിയതിന് ശേഷമായിരിക്കും എവിടെ മത്സരിക്കണമെന്നതില്‍ അവസാന തീരുമാനം ഉണ്ടാകുക.