12 സ്റ്റോപ്പുകള്‍; എറണാകുളം – തിരുവനന്തപുരം മെമു സര്‍വീസ് ഇന്ന് മുതല്‍
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച സ്പെഷ്യല്‍ മെമു സര്‍വീസ് ഇന്ന് മുതല്‍ ആരംഭിക്കും. എറണാകുളം ജംഗ്ഷനില്‍ നിന്ന് തിരുവനന്തപുരം നോര്‍ത്തിലേക്കും, തിരിച്ചും 12 കോച്ചുകളുള്ള മെമു സര്‍വീസാണ് റെയില്‍വെ പ്രഖ്യാപിച്ചത്. ഡിസംബര്‍ 30,31 ജനുവരി ഒന്ന് എന്നീ തീയതികളിലാണ് സര്‍വീസ്.
രാവിലെ എറണാകുളത്ത് നിന്ന് ആരംഭിച്ച് ഉച്ചയോടെ കൊച്ചുവേളിയിലെത്തുന്ന ട്രെയിന്‍, വൈകീട്ടോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസുകള്‍. എറണാകുളം – കൊച്ചുവേളി അണ് റിസര്‍വ്ഡ് മെമു എക്സ്പ്രസിന് 12 സ്റ്റോപ്പുകളുണ്ട്. രാവിലെ 9.10ന് എറണാകുളം ജങ്ഷനില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് കോട്ടയം, കൊല്ലം വഴി ഉച്ചയ്ക്ക് 12.45ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക യാത്ര 12.55ന് തിരുവനന്തപുരം നോര്‍ത്ത് സ്റ്റേഷനില്‍ നിന്ന് കൊല്ലം കോട്ടയം വഴി വൈകിട്ട് 4.35ന് എറണാകുളം ജങ്്ഷനില്‍ എത്തും.