സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ റെക്കോഡ്; നീന്തലില്‍ തിരുവനന്തപുരത്തിന് സ്വര്‍ണം
ഈ വര്‍ഷത്തെ സംസ്ഥാന സ്കൂള്‍ കായികമേളയിലെ ആദ്യ റെക്കോഡ്. ജൂനിയര്‍ വിഭാഗം ആണ്‍കുട്ടികളുടെ നീന്തല്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് റെക്കോര്‍ഡ് പിറന്നത്.
തിരുവനന്തപുരം ജില്ലക്കായി എംവിഎച്ച്എസ്എസ് തുണ്ടത്തിലെ വിദ്യാര്‍ത്ഥിയായ മോന്‍ഗാം തീര്‍ഥു സാംദേവാണ് മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. 4:16.25 മിനുട്ട് മാത്രമേ മോന്‍ഗാം മത്സരം പൂര്‍ത്തിയാക്കാനായി എടുത്തുള്ളൂ. 4:19.76 എന്ന റെക്കോര്‍ഡാണ് താരം തകര്‍ത്തത്.
സംസ്ഥാന സ്കൂള്‍ കായിക മേളയുടെ ഗെയിംസ് ഇനങ്ങളിലെ മത്സരങ്ങള്‍ക്ക് ഇന്നാണ് തുടക്കമായത്. എട്ട് ദിവസമായി നടക്കുന്ന മേളയില്‍ വ്യാഴാഴ്ചയാണ് അത്ലറ്റിക് മത്സരങ്ങള്‍ക്ക് തുടക്കമാവുക. 11-ാം തീയതി വരെയാണ് മത്സരങ്ങള്‍ നടക്കുക.