രോഹിത് ശര്‍മ്മക് പകരകരാനാവാൻ അവനു സാധിക്കും. താരത്തെ ചൂണ്ടിക്കാട്ടി സേവാഗ്.
ട്വന്റി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ അടുത്ത അസൈൻമെന്റ് സിംബാബ്വെക്കെതിരെ നടക്കുന്ന ട്വന്റി20 പരമ്ബരയാണ്. പരമ്ബരയില്‍ ഇന്ത്യയുടെ നായകനായി തിരഞ്ഞെടുത്തിരിക്കുന്നത് ശുഭമാൻ ഗില്ലിനെയാണ്.
പ്രധാനമായും ട്വന്റി20 ലോകകപ്പില്‍ അണിനിരക്കാത്ത യുവതാരങ്ങളെ ഉള്‍പ്പെടുത്തിയാണ് സിംബാബ്വെയ്ക്കെതിരായ മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ സ്ക്വാഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ലോകകപ്പില്‍ ഉള്‍പ്പെട്ട 2 താരങ്ങള്‍ മാത്രമാണ് സിംബാബ്വെയ്ക്കെതിരെ കളിക്കുന്നത്. സഞ്ജു സാംസനും ജയസ്വാളും. എന്നാല്‍ ഇരുവർക്കും ലോകകപ്പില്‍ ഒരു മത്സരങ്ങള്‍ പോലും കളിക്കാനും സാധിച്ചിരുന്നില്ല. സിംബാബ്വെയ്ക്കെതിരായ പരമ്ബരയില്‍ ശുഭമാൻ ഗില്ലിനെ നായകനാക്കി നിശ്ചയിക്കാനുള്ള ഇന്ത്യൻ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ്.
എന്തുകൊണ്ടും രോഹിത് ശർമയ്ക്ക് പകരക്കാരനാവാൻ സാധിക്കുന്ന താരമാണ് ഗില്‍ എന്ന് സേവാഗ് പറയുകയുണ്ടായി. 2024 ട്വന്റി20 ലോകകപ്പില്‍ ഗില്ലിന് കളിക്കാൻ സാധിക്കാതെ വന്നത് നിർഭാഗ്യം കൊണ്ട് മാത്രമാണ് എന്ന് സേവാഗ് പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ ഗില്ലിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നാണ് സേവാഗിന്റെ പക്ഷം.
“ഇന്ത്യയെ സംബന്ധിച്ച് ഒരുപാട് കാലം ആശ്രയിക്കേണ്ട ഒരു താരമാണ് ഗില്‍. 3 ഫോർമാറ്റുകളിലും മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കാൻ സാധിക്കുന്ന താരമാണ് ഗില്‍. കഴിഞ്ഞവർഷം മികച്ച പ്രകടനങ്ങളുമായി ഇന്ത്യൻ ടീമിന്റെ നട്ടെല്ലായി മാറാൻ ഗില്ലിന് സാധിച്ചിരുന്നു.”- സേവാഗ് പറയുന്നു.
“നിർഭാഗ്യം കൊണ്ട് മാത്രമാണ് 2024 ട്വന്റി20 ലോകകപ്പില്‍ ഗില്ലിന് കളിക്കാൻ സാധിക്കാതെ വന്നത്. എന്നെ സംബന്ധിച്ച് ഇപ്പോള്‍ ഗില്ലിനെ നായകനാക്കി മാറ്റാനുള്ള ഇന്ത്യയുടെ തീരുമാനം വളരെ ശരി തന്നെയാണ്. നാളെ ഒരിക്കല്‍ രോഹിത് ശർമ പടിയിറങ്ങുമ്ബോള്‍ അവന് പകരക്കാരനാവാൻ പറ്റുന്ന താരമാണ് ശുഭമാൻ ഗില്‍. നായകത്വത്തിലായാലും അവൻ മികവ് പുലർത്തും.”- സേവാഗ് കൂട്ടിച്ചേർത്തു. സിംബാബ്വെയ്ക്കെതിരായ പരമ്ബരയിലൂടെ ഇന്ത്യൻ യുവതാരങ്ങളെല്ലാം തിരികെ ടീമിലേക്ക് എത്തുകയാണ്. റിങ്കു സിംഗ്, ആവേശ് ഖാൻ, ഖലീല്‍ അഹമ്മദ് എന്നീ റിസർവ് താരങ്ങള്‍ക്കും പരമ്ബരയില്‍ അവസരം ലഭിക്കും.
ഇവർക്കൊപ്പം അഭിഷേക് ശർമ, നിതീഷ് റെഡ്ഡി, റിയാൻ പരഗ്, തുഷാർ ദേശ്പാണ്ടെ തുടങ്ങിയ ഐപിഎല്‍ താരങ്ങള്‍ക്കും ഇന്ത്യൻ ടീമിലേക്ക് സിംബാബ്വെ പരമ്ബരയിലൂടെ വിളി വന്നിട്ടുണ്ട്. പരമ്ബരയിലെ ആദ്യ മത്സരം ജൂലൈ 6ന് ഹരാരയില്‍ വച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം ജൂലൈ 7ന് തന്നെ നടക്കും. പരമ്ബരയിലെ അവസാന മത്സരം ജൂലൈ 14നാണ് നിശ്ചയിച്ചിരിക്കുന്നത്. ലോകകപ്പില്‍ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസണ് അടക്കമുള്ളവർക്ക് പരമ്ബരയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.