സംസ്ഥാനത്ത് നാല് ദിവസം കൂടി മഴ തുടരും; ഇന്നും നാളെയും നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് നാലുദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഈ മാസം ഒമ്പത് വരെ മഴ തുടരും. മഴ ലഭിക്കുന്നുണ്ടെങ്കിലും വിവിധ ഇടങ്ങളില്‍ ചൂട് തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ അള്‍ട്രാവയലറ്റ് ഇന്‍ഡെക്സ് ഉയര്‍ന്ന തോതില്‍ തുടരുകയാണ്. അതേസമയം, തെരഞ്ഞെടുപ്പ് വർത്തനങ്ങളിലേർപ്പെടുന്നവർക്കായി പ്രത്യേക ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.








