കണ്ണൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര് മരിച്ചു. തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ബൈക്ക് യാത്രക്കാരായ മനാഫ്, ലത്തീഫ് എന്നിവരാണ് മരിച്ചത്. കാസര്‍കോഡ് കുട്ലു സ്വദേശികളാണിവര്‍. അപകടത്തിന് തൊട്ടുപിന്നാലെ ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.












