നെഹ്റുവിനെ വില്ലനാക്കി ബിജെപിയുടെ ഇന്ത്യാ വിഭജനദിന വീഡിയോ; തിരിച്ചടിച്ച് കോണ്ഗ്രസ്
പണ്ഡിറ്റ് ജവഹര്ലാല് നെഹ്റുവിനെ വില്ലനാക്കി ചിത്രീകരിച്ചു കൊണ്ട് ബിജെപിയുടെ ഇന്ത്യാ വിഭജനദിന വീഡിയോ. ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര് ഹാന്ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ബ്രിട്ടീഷ് ഭരണകാലത്ത് നടക്കാതെ പോയ ഇന്ത്യാ വിഭജനം 1947ല് നടന്നതിന് കാരണം നെഹ്റു മുസ്ലീം ലീഗിനും മുഹമ്മദാലി ജിന്നയ്ക്കും വഴങ്ങിക്കൊടുത്തതാണെന്ന് വീഡിയോയില് പറയുന്നു. ആര്ക്കൈവില് നിന്നുള്ള ദൃശ്യങ്ങള് ഉപയോഗിച്ചാണ് വീഡിയോ നിര്മിച്ചിരിക്കുന്നത്. കമ്യൂണിസ്റ്റുകളെയും […]












