സ്കൂളുകളിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ബോധവൽക്കരണം അടുത്ത അധ്യയന വർഷം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമായി നടപ്പാക്കണമെന്നു ഹൈക്കോടതി. കർമ പദ്ധതി തയാറാക്കാൻ സർക്കാരും സിബിഎസ്ഇയും 2 മാസത്തിനുള്ളിൽ വിദഗ്ധ സമിതിയെ നിയമിക്കണം. സമിതി 6 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അടുത്ത വർഷം നടപടിയെടുക്കണമെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു. പതിനഞ്ചുകാരിയായ […]