സംസ്ഥാനത്ത് 52 ദിവസത്തെ മത്സ്യബന്ധന നിരോധന കാലം കഴിഞ്ഞ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് പോകും. ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രിയോടു കൂടി അവസാനിക്കും. ഇന്ന് രാത്രി 12 മണി മുതല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. കടലില്‍ പോകുന്ന ബോട്ടുകള്‍ക്കായി വാങ്ങുന്ന ഡീസലിന് റോഡ് നികുതി ഒഴിവാക്കണമെന്ന ആവശ്യവുമായി മത്സ്യതൊഴിലാളികള്‍ രംഗത്തെത്തി. നിലവിലെ ഇന്ധന വിലയില്‍ വലയുകയാണ് ഇവര്‍. […]












