അട്ടപ്പാടിയിൽ സഹോദരൻ യുവാവിനെ അടിച്ച കൊന്നു. പുതൂർ പട്ടണക്കൽ ഊരിലെ മരുതനാണ് ( 47 ) കൊല്ലപ്പെട്ടത്. സഹോദരൻ പഴനി തൂമ്പയ്ക്ക് അടിച്ചാണ് കൊന്നത്. സഹോദരൻ പഴനിയെ പോലീസ് തിരയുന്നു. ഇന്നലെ രാത്രി 7 മണിയോടെയായിരുന്നു സംഭവം. കൊലപാതകത്തിലേക്ക് നയിച്ചത് അമ്മയുടെ പേരിലുള്ള സ്ഥലത്തെ കരിക്ക് വിറ്റതിന്റെ പണം പങ്കുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണെന്ന് പൊലീസ് പറഞ്ഞു. […]