തിരുവനന്തപുരം: കാലവർഷം അടുത്ത 36 മണിക്കൂറിനുള്ളില്‍ തെക്കു കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കൻ ആൻഡമാൻ കടല്‍, നിക്കോബർ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാൻ സാധ്യത.തുടർന്ന് മേയ് 31 ഓടെ കേരളത്തില്‍ എത്തിച്ചേരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. തെക്കൻ ഛത്തീസ്ഗഡില്‍ നിന്ന് തെക്കൻ കർണാടക വരെ ന്യൂനമർദപാത്തി രൂപപ്പെട്ടിരിക്കുന്നു. […]












