തമിഴ്നാട്ടിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കാണപ്പെട്ട എറണാകുളം വരാപ്പുഴ സ്വദേശി ശിവകുമാർ (50), സുഹൃത്ത് തിരുവനന്തപുരം സ്വദേശി നെവിൻ ക്രൂസ് (58) എന്നിവർ കൊല്ലപ്പെട്ടതാണെന്ന് പോലീസ്. ധർമപുരി നല്ലപ്പള്ളിക്കുസമീപം ഭൂതനഹള്ളിയിൽ നിന്നും ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.. സാമ്പത്തിക കാര്യങ്ങളെച്ചൊല്ലിയുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സംശയിക്കുന്നത്. ബിസിനസ് പങ്കാളികളായ ഇരുവരും ബിസിനസ് അവശ്യത്തിനായ ഞായറാഴ്ച […]