സൗദിയില്‍ നിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്നു പേര് കസ്റ്റഡിയില്‍. അഗളി വാക്യത്തൊടി അബ്ദുള്‍ ജലീല്‍ (42) കൊല്ലപ്പെട്ട സംഭവത്തിലാണ് ഇവര്‍ പിടിയിലായത്. സംഭവവുമായി ബന്ധമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചു. ജലീലിനെ ആശുപത്രിയില്‍ എത്തിച്ചയാളെ തിരിച്ചറിഞ്ഞതായും ഇയാള്‍ ഒളിവിലാണെന്നും പോലീസ് വ്യക്തമാക്കി. കേസില്‍ അന്വേഷണം തുടരുകയാണ്. സ്വര്‍ണ്ണക്കടത്തു സംഘമാണ് സംഭവത്തിന് പിന്നിലെന്നും […]












