ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്ക് മുകളിലായുള്ള ദിത്വ ചുഴലിക്കാറ്റ് ഇന്ന് രാവിലെയോടെ വടക്കന്‍ തമിഴ്നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യത. ഇതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. തീരപ്രദേശങ്ങളില്‍ ശക്തമായ കാറ്റാണ് വീശുന്നത്. ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറില്‍ അഞ്ചു കിലോമീറ്ററാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി തമിഴ്നാട്ടില്‍ കനത്തമഴയാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. […]












