നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആരോപണങ്ങള്‍ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും ഇത്തരം അജണ്ടകള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും വാര്‍ത്താക്കുറുപ്പില്‍ പറയുന്നു. സ്വപ്ന സുരേഷിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അസത്യങ്ങള്‍ ജനമധ്യത്തില്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തി തകര്‍ക്കാമെന്ന് കരുതുന്നുണ്ടെങ്കില്‍, അത് വൃഥാവിലാണെന്നും […]