ജിയോക്ക് പിന്നാലെ റീചാര്‍ജ് നിരക്ക് കുത്തനെ കൂട്ടി എയര്‍ടെല്‍
Posted On June 28, 2024
0
284 Views
മൊബൈല്‍ റീചാർജ് നിരക്കുകള്‍ വർധിപ്പിച്ച് ടെലികോംകമ്ബനികള്. ജിയോയും എയർടെലുമാണ് നിരക്കുകള്‍ വർധിപ്പിച്ചത്. ഡാറ്റ ആഡ് ഓണ്‍പാക് 15 രൂപയില്‍ നിന്ന് 19 രൂപയായും 666 രൂപയുടെ അണ്‍ലിമിറ്റഡ് പ്ലാൻ 799 രൂപയായും ജിയോ വർധിപ്പിച്ചു.
അണ്‍ലിമിറ്റഡ് വോയ്സ് പ്ലാനിന്റെ നിരക്ക് 179 ല്‍ നിന്ന് 199രൂപയാണ് എയർടല്‍ വർധിപ്പിച്ചത്. മറ്റ്പ്ലാനുകളിലും നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. ജൂലൈ മൂന്ന് മുതല്‍ വർധനവ് പ്രാബല്യത്തില്‍ വരും.













