ഗുജറാത്തില്‍ 4000 ലിറ്റര്‍ വ്യാജപാല്‍ പിടിച്ചെടുത്തു
ഗുജറാത്തിലെ രാജ്കോട്ടില്‍ വ്യാജപാല്‍ വിതരണം. 4000 ലിറ്റര്‍ വ്യാജപാല്‍ പിടിച്ചെടുത്തു. ട്രക്കില്‍ കൊണ്ടുപോകുകയായിരുന്ന പാല് വാഹന പരിശോധനയ്ക്കിടയിലാണ് പോലീസ് പിടിച്ചെടുത്തത്. വ്യാജപാൽ നിർമ്മിച്ച് നാല് മാസമായി വിൽപന നടത്തുന്നതായി അന്വേഷണത്തിൽ വ്യക്തമായതായി ഡിസിപി പ്രവീൺ കുമാർ മീണ അറിയിച്ചു.
വ്യാജ പാൽ നിര്‍മ്മിച്ചിരിക്കുന്നത് സള്‍ഫേറ്റ്, ഫോസ്ഫേറ്റ് തുടങ്ങിയ രാസപദാര്‍ത്ഥങ്ങളും കാര്‍ബണേറ്റ് എണ്ണയും ചേര്ത്തുകൊണ്ടാണെന്ന് പരിശോധനയില്‍ തെളിഞ്ഞു. പാല് വിതരണം ചെയ്യുന്നവരെയും വ്യാജപാലിന്റെ നിര്‍മ്മാണം നടക്കുന്ന ഫാക്ടറിയും തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണത്തിന് ശേഷം തുടർനടപടി ഉണ്ടാകുമെന്ന് രാജ്കോട്ട് ഡിസിപി പ്രവീണ്‍ കുമാര്‍ മീണ അറിയിച്ചു.
Content Highlights – Fake milk, Gujarat, seized