മകന്റെ കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സിപ്സി കുഴഞ്ഞുവീണു മരിച്ചു

ലോഡ്ജ് മുറിയില്‍ വെച്ച് കാമുകനൊപ്പം ചേര്‍ന്ന് പേരക്കുട്ടിയെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. അങ്കമാലി പാറക്കടവ് കോടുശേരി പി.എം.സിപ്സിയാണ് (50) മരിച്ചത്. പള്ളിമുക്കിലെ ലോഡ്ജില്‍ ഇവര്‍ കുഴഞ്ഞു വീഴുകയായിരുന്നു.
കാമുകന് ജോണ്‍ ബിനോയി ഡിക്രൂസിനൊപ്പം പള്ളിമുക്കിലെ ലോഡ്ജിലെത്തിയ സിപ്സി 22നാണ് കുഴഞ്ഞുവീണത്. ഉടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി.
മാര്‍ച്ച് 8ന് കലൂരിലെ ലോഡ്ജ് മുറിയില്‍ സിപ്സിയുടെ മകന്റെ മകളെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ കേസില്‍ ഇവരെയും പ്രതിചേര്‍ത്തിരുന്നു. കേസില്‍ റിമാന്‍ഡിലായിരുന്ന സിപ്സി ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. സിപ്സിക്ക് ഒപ്പമുണ്ടായിരുന്ന കാമുകന് ജോണ്‍ ബിനോയി ഡിക്രൂസാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിന്നീട് തിരുവനന്തപുരത്തു നിന്നാണ് സിപ്സിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ മകന് സജീവിനെയും അറസ്റ്റ് ചെയ്തിരുന്നു.
Content highlights – drowning son’s baby in a bucket, lady died