ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തിയ കേസിൽ ബിഹാർ സ്വദേശി പിടിയിൽ
തിരുവനന്തപുരത്ത് ട്രെയിനുകളിൽ ലഹരി നൽകി മോഷണം നടത്തിയ കേസിൽ ഒരാൾ പിടിയിൽ. ബിഹാർ സ്വദേശി ചുമൻ കുമാർ ആണ് അറസ്റ്റിലായത്. പ്രതിയെ തിരുവനന്തപുരം റെയിൽവേ പൊലീസ് നാഗ്പുരിൽ നിന്നാണ് പിടികൂടിയത്. സംഘത്തിലെ അംഗമായ ശത്രുഘ്നൻ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ച പിടികൂടിയിരുന്നു. ലഹരി കലർത്തിയ ക്രീം ബിസ്കറ്റ് നൽകിയാണ് പ്രതികൾ മോഷണം നടത്തിയത്. മോഷണ സംഘത്തിൽ മൂന്ന് പേരാണുള്ളത്. ആലപ്പുഴയിൽ വെച്ചാണ് ശത്രുഘ്നനെ അറസ്റ്റ് ചെയ്തത്.
ഓഗസ്റ്റ് 10 നാണ് കൊച്ചുവേളി-ഗൊരഖ്പൂര്‍ രപ്തി സാഗര്‍ എക്സ്പ്രസില്‍ വെച്ച് അഞ്ച് യാത്രക്കാര്‍ക്ക് ഇവർ ലഹരി കലർത്തിയ ബിസ്കറ്റ് നല്കി മോഷണം നടത്തിയത്. 33,000 രൂപയും വിലപിടിപ്പുളള സാധനങ്ങളും ബോധരഹിതരായ യാത്രക്കാരില്‍ നിന്നും പ്രതികള്‍ മോഷ്ടിച്ചു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
Content highlights – stealing in trains, man arrested