ആലുവയിൽ നിരീക്ഷണത്തിലായിരുന്ന തെരുവുനായ ചത്തു

ആലുവയിൽ നെടുവന്നൂരിൽ രണ്ട് പേരെ കടിച്ച തെരുവ് നായയെ പിടികൂടി നിരീക്ഷണത്തിലായിരുന്ന തെരുവുനായ ചത്തു. നെടുവന്നൂർ സ്വദേശികളായ ഹനീഫ, ജോർജ് എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. റോഡിൽ നിന്ന് കാറിന്റെ തകരാർ പരിഹരിക്കുന്നതിനിടെയാണ് ഓടിയെത്തിയ തെരുവുനായ ഫനീഫയെ കടിച്ചത്. ഹനീഫയുടെ കാലിൽ കടിച്ച് തൂങ്ങിയ നായയെ ഏറെ പണിപ്പെട്ടാണ് ഓടിച്ചത്.
തൈക്കാവിൽ വച്ച് തന്നെയാണ് ജോർജിനും കടിയേറ്റത്. ഇരുവരും കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തി വാക്സിൻ എടുത്തു. ഇവരെ കടിച്ച തെരുവുനായ വളർത്ത് മൃഗങ്ങളെയും ആക്രമിച്ചിട്ടുണ്ട്. വളർത്ത് മൃഗങ്ങളും നിരീക്ഷണത്തിലാണ്.
content highlights – aluva, stray dog, died